5 Oct 2023 6:26 PM IST
Summary
ഇഷ്യൂ വഴി സമാഹരിച്ചത് 71.28 കോടി രൂപ
ഇലക്ട്രിക് വയര്‍, എല്‍ടി അലുമിനിയം കേബിള്‍, മറ്റ് ഇലക്ട്രിക് ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന പ്ലാസ വയേഴ്സ് ഇഷ്യൂ അവസാനിച്ചു. ഇതുവരെ ലഭിച്ചത് 161 മടങ്ങ് അപേക്ഷകളാണ്.
ഇഷ്യൂ വലുപ്പം 71.28 കോടി രൂപയായിരുന്നു. 1.32 കോടി ഓഹരികളാണ് കമ്പനി നല്‍കിയത്. ഓഹരികള്‍ ഒക്ടോബര്‍ 12 ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
വീട്ടാവശ്യത്തിനുള്ള വയറുകള്‍, വ്യാവസായികാവശ്യത്തിനുളള കേബിളുകള്‍, മോട്ടോറുകളുകള്‍ക്കുള്ള 1.1 കെവി ഗ്രേഡ് വയറുകള്‍, എല്‍ടി പവര്‍ കണ്‍ട്രോള്‍, ടിവി ഡിഷ് ആന്റിന ആക്സിയല്‍ കേബിള്‍സ്, ലാന്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങി വിവിധ മേഖലകള്‍ക്കുള്ള കേബിളുകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. മറ്റു കമ്പനികള്‍ക്ക് അവരുടെ ആവശ്യപ്രകാരമുള്ള കേബിളുകള്‍ നിര്‍മിച്ചു നല്‍കും.
ഉത്തര്‍പ്രദേശ്, ഉത്തര്‍ഖണ്ഡ്, ജമ്മു കശ്മിര്‍, പഞ്ചാബ്, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി 20 വില്‍പ്പനാനന്തര ഓഫീസുകളുണ്ട്. മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍, വിതരണ ബോര്‍ഡ് (ഡിബി) തുടങ്ങിയവയും കമ്പനി നിര്‍മിക്കുന്നു. രാജ്യമൊട്ടാകെ 1249 അംഗീകൃത ഡിലര്‍മാരും വിതരണക്കാരുമുണ്ട് കമ്പനിക്ക്.
ഇന്നവസാനിക്കുന്ന മറ്റു ഇഷ്യൂ താഴെ കൊടുത്തിരിക്കുന്നു: