image

19 Feb 2024 2:54 PM IST

Stock Market Updates

ഓഹരി വിഭജനത്തിനൊരുങ്ങി ക്വസ്

MyFin Desk

ഓഹരി വിഭജനത്തിനൊരുങ്ങി ക്വസ്
X

Summary

  • ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • ക്വസിൻ്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ഓരോ പുതിയ ഓഹരി വീതം ലഭിക്കും
  • റെഗുലേറ്ററി ക്ലിയറൻസ് ലഭിക്കാൻ 12-15 മാസമെടുക്കുെം


മൂന്ന് സ്വതന്ത്ര സ്ഥാപനങ്ങളായി വിഭജിക്കാനൊരുങ്ങി ക്വസ്. ഫെബ്രുവരി 16ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് വിഭജനത്തിനുള്ള അംഗീകാരം ലഭിച്ചത്. വാർത്തകളെ തുടർന്ന് ഓഹരികൾ 15 ശതമാനത്തിലധികം തുടക്കവ്യപാരത്തിൽ ഉയർന്നത്. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 582 രൂപ തൊട്ടു.

ക്വസ് കോർപ്, ഡിജിറ്റൈഡ് സൊല്യൂഷൻസ്, ബ്ലസ്പ്രിംഗ് എൻ്റർപ്രൈസസ് എന്നിങ്ങനെ മൂന്നു ലിസ്റ്റഡ് കമ്പനികളായാണ് ക്വസ് കോർപ് വിപണിയിലെത്തുക.

വർക്ക്ഫോഴ്‌സ് മാനേജ്‌മെൻ്റ്, ബിസിനസ് പ്രോസസ് മാനേജ്‌മെൻ്റ് എന്നിവ വിഭജനത്തിനു ശേഷം ക്വസ് കൈകാര്യം ചെയ്യും. ഇൻഷുർ ടെക്, എച് ആർ ഔട്ട്സോഴ്സിംഗ് എന്നിവ ഡിജിറ്റൈഡ് സൊല്യൂഷൻസിനു കീഴിൽ വരും. ഫെസിലിറ്റി മാനേജ്‌മെൻ്റ്, വ്യാവസായിക സേവനങ്ങൾ, ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ ബ്ലസ്പ്രിംഗ് കൈകാര്യം ചെയ്യും.

വിഭജനത്തിനു ശേഷം, ക്വസിൻ്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ഓരോ പുതിയ ലിസ്റ്റഡ് കമ്പനിയുടെയും ഓരോ ഓഹരി വീതം ലഭിക്കും.

വിഭജനത്തിനുള്ള റെഗുലേറ്ററി ക്ലിയറൻസ് ലഭിക്കാൻ 12-15 മാസമെടുക്കുമെന്ന് കമ്പനി അറിയിച്ചു.

വർക്ക്ഫോഴ്‌സ് മാനേജ്‌മെൻ്റ്, ഗ്ലോബൽ ടെക്‌നോളജി സൊല്യൂഷൻസ്, ഓപറേറ്റിംഗ് അസറ്റ് മാനേജ്‌മെൻ്റ്, പ്രൊഡക്‌റ്റ്-ലെഡ് ബിസിനസ്സ് എന്നീ നാല് മേഖലകളിലാണ് നിലവിൽ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പ്രവർത്തിക്കുന്നത്.

കമ്പനിയെ കുറുച്ച്:

ആഗോളതലത്തിൽ മികച്ച സ്റ്റാഫിംഗ് കമ്പനികളിൽ 50 ാം സ്ഥാനത്തും ഇന്ത്യയിലെ മികച്ച 3 കമ്പനികളിൽ ഒന്നുമാണ് ക്വസ്. സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, കസ്റ്റമർ കെയർ, വിൽപ്പനാനന്തര സേവനം, ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ, മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾ, ഫെസിലിറ്റി ആൻഡ് സെക്യൂരിറ്റി മാനേജുമെൻ്റ്, എച്ച്ആർ ആൻഡ് എഫ്&എ പ്രവർത്തനങ്ങൾ, ഐടി ആൻഡ് മൊബിലിറ്റി സേവനങ്ങൾ, തുടങ്ങിയ പ്രക്രിയകളിലുടനീളം സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സ്റ്റാഫിംഗും നിയന്ത്രിത ഔട്ട്സോഴ്സിംഗ് സേവനങ്ങളുമാണ് കമ്പനി നൽകുന്നത്.

കമ്പനിയുടെ വരുമാനത്തിൽ 79 ശതമാനവും വരുന്നത് ജനറൽ സ്റ്റാഫിംഗ് വഴിയാണ്. ഇന്ത്യയിലെ ഐടി സ്റ്റാഫിംഗ് വഴി ഏഴു ശതമാനവും വിദേശങ്ങളിലെ സ്റ്റാഫിംഗ് വഴി 13 ശതമാനവും വരുമാനമാണ് കമ്പനിക്ക് ലഭിക്കുന്നത്.

പാദഫലം

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 64 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിലെ കമ്പനിയുടെ വില്പന 4842 കോടി രൂപയും ചെലവ് 4661 കോടി രൂപയുമാണ്. പ്രവർത്തിനങ്ങളിൽ നിന്നുള്ള ലാഭം 181 കോടി രൂപ. ഡിസംബർ പാദത്തിൽ ഓഹരിയൊന്നിനുള്ള ലാഭമായി 4.30 രൂപയാണ് കമ്പനി രേഖപ്പെടുത്തിയത്.

ഓഹരി പങ്കാളിത്തം

കമ്പനിയുടെ 56.65 ശതമാനം ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാരുടെ കൈവശമാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് 16.30 ശതമാനം പങ്കാളിത്തവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 10.66 ശതമാനം പങ്കാളിത്തവും കമ്പനിയിലുണ്ട്. റീട്ടെയിൽ നിക്ഷേപകർക്ക് 16.40 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

നിലവിൽ ക്വസ് ഓഹരികൾ എൻഎസ്ഇ യിൽ 9.19 ശതമാനം ഉയർന്ന് 547.50 രൂപയിലാണ് വ്യപാരം തുടരുന്നത്.