28 Dec 2023 5:52 PM IST
Summary
ഫസ്റ്റ് ക്രൈയില്‍ 0.02 ശതമാനം ഓഹരികള്‍ക്കായി 66 ലക്ഷം രൂപ രത്തന്‍ ടാറ്റ നിക്ഷേപിച്ചിരുന്നു
ഫസ്റ്റ് ക്രൈ ഐപിഒയില്‍ 77,900 ഓഹരികളും രത്തന്‍ ടാറ്റ വിറ്റഴിക്കും
കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറായ ഫസ്റ്റ് ക്രൈയുടെ ഐപിഒയില്‍ രത്തന്‍ ടാറ്റ 77,900 ഓഹരികളും വിറ്റഴിക്കും.
ഫസ്റ്റ് ക്രൈയില്‍ 0.02 ശതമാനം ഓഹരികള്‍ക്കായി 66 ലക്ഷം രൂപ രത്തന്‍ ടാറ്റ നിക്ഷേപിച്ചിരുന്നു. ഐപിഒയില്‍ 77,900 ഓഹരികള്‍, ഒരു ഓഹരിക്ക് ശരാശരി 84.72 രൂപ എന്ന നിരക്കില്‍ വില്‍ക്കാനാണു ടാറ്റ തീരുമാനിച്ചിരിക്കുന്നത്.
ഫസ്റ്റ് ക്രൈയുടെ മാതൃകമ്പനിയാണ് ബ്രെയിന്‍ ബീസ്. 1816 കോടി രൂപ വില വരുന്ന പുതിയ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. ഐപിഒയില്‍ 5.4 കോടി ഓഹരികള്‍ ഒഎഫ്എസിലൂടെ വില്‍ക്കും.
1816 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണു ബ്രെയിന്‍ ബീസ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തുടനീളം ആധുനിക റീട്ടെയില്‍ സ്‌റ്റോറുകളും വെയര്‍ഹൗസുകളും സ്ഥാപിക്കാന്‍ ഫസ്റ്റ് െ്രെക ഐപിഒ ഫണ്ട് ഉപയോഗിക്കും.
ഫസ്റ്റ് ക്രൈയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ സോഫ്റ്റ് ബാങ്കാണ്. 25.5 ശതമാനം ഓഹരികള്‍ സോഫ്റ്റ് ബാങ്കിനുണ്ട്. ഡിസംബര്‍ മാസം ആദ്യം 630 കോടി രൂപയുടെ ഓഹരികളാണു സോഫ്റ്റ് ബാങ്ക് വിറ്റത്.