image

8 Sept 2023 3:39 PM IST

Stock Market Updates

6 ദിവസം കൊണ്ട് 3 % മുന്നേറി സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

markets extended gains today | Nifty closing update | ഓഹരി വിപണി
X

Summary

  • നിക്ഷേപകരുടെ നേട്ടം 11 ലക്ഷം കോടിക്ക് മുകളില്‍


ആഭ്യന്തര ഓഹരി വിപണി സൂചികകൾ ഇന്നും വിജയകരമായ മുന്നേറ്റം തുടർന്നു. ദുർബലമായ ആഗോള വിപണി പ്രവണതകള്‍ക്കിടെ ഓഹരികളെയും മേഖലകളെയും കേന്ദ്രീകരിച്ചുള്ള നിക്ഷേത്തില്‍ നിക്ഷേപകര്‍ ശ്രദ്ധയൂന്നി. തുടര്‍ച്ചയായ അഞ്ച് വാരങ്ങളിലെ ഇടിവിന് ശേഷം കഴിഞ്ഞ വാരമാണ് വിപണികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയത്. 6 ദിവസത്തെ തുടര്‍ച്ചയായ റാലിയില്‍ സൂചികകള്‍ ഏകദേശം 3 ശതമാനത്തോളം മുന്നേറി, മൊത്തം 11 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഇത് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

ഇന്ന് സെൻസെക്‌സ് 333 പോയിന്റ് അഥവാ 0.50 ശതമാനം ഉയർന്ന് 66,599.01 ലും നിഫ്റ്റി 93 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്ന് 19,819.80 ലും ക്ലോസ് ചെയ്തു. സെൻസെക്‌സ് പാക്കിൽ ബജാജ് ഫിൻസെർവ്, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, ഐടിസി, ടാറ്റ സ്റ്റീൽ, അള്‍ട്രാടെക് സിമന്‍റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 758.55 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ബിഎസ്ഇ ബെഞ്ച്മാർക്ക് 385.04 പോയിന്റ് അഥവാ 0.58 ശതമാനം നേട്ടത്തോടെ 66,265.56 എന്ന നിലയിലാണ് വ്യാഴാഴ്ച അവസാനിച്ചത്. നിഫ്റ്റി 116 പോയിന്റ് അഥവാ 0.59 ശതമാനം ഉയർന്ന് 19,727.05 ൽ എത്തി.