21 Sept 2023 4:10 PM IST
Summary
- ഇടിവ് തുടര്‍ച്ചയായ മൂന്നാം ദിവസം
- നെഗറ്റിവ് പ്രവണത ഹ്രസ്വകാലത്തേക്ക് തുടരുമെന്ന് വിദഗ്ധര്‍
ആഭ്യന്തര ഓഹരി വിപണി സൂചികകൾ തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഇടിവില്‍. ആഗോള വിപണികളിലെ ദുർബലമായ പ്രവണതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും വിപണികളെ താഴ്ചയിലേക്ക് വലിച്ചു. സെന്‍സെക്സ് ഇന്നും 500 പോയിന്‍റിന് മുകളിലുള്ള ഇടിവിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 159 പോയിന്റ് നഷ്ടത്തിൽ 19,742 ലും സെൻസെക്സ് 570 പോയിന്റ് താഴ്ന്ന് 66,230 ലും ക്ലോസ് ചെയ്തു. ഇന്നത്തെ സെഷനിൽ മിക്കവാറും എല്ലാ മേഖലകളുടെ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.
ബിഎസ്ഇ സെൻസെക്‌സ് 333.64 പോയിന്റ് ഇടിഞ്ഞ് 66,467.20 ലെത്തി. നിഫ്റ്റി 99.8 പോയിന്റ് താഴ്ന്ന് 19,801.60 എന്ന നിലയിലെത്തി. ഉയര്‍ന്ന ക്രൂഡ് വിലയും ഉയര്‍ന്നു നില്‍ക്കുന്ന മൂല്യ നിര്‍ണയവും യുഎസ് ട്രഷറി യീല്‍ഡുകള്‍ 10 വര്‍ഷത്തെ ഉയരത്തിലേക്ക് എത്തിയതും ഹ്രസ്വകാലയളവില്‍ വിപണികളെ നെഗറ്റിവായി നിലനിര്‍ത്തും.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 3,110.69 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് ബുധനാഴ്ച 796 പോയിന്റ് അഥവാ 1.18 ശതമാനം ഇടിഞ്ഞ് 66,800.84 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 231.90 പോയിന്റ് അഥവാ 1.15 ശതമാനം ഇടിഞ്ഞ് 20,000 ന് താഴെ 19,901.40 ൽ അവസാനിച്ചു.