25 April 2025 4:43 PM IST
Summary
- നിഫ്റ്റി സൂചികയിൽ 207 പോയിന്റ് ഇടിവ്
- സെൻസെക്സിൽ 589 പോയിന്റ് നഷ്ടം
- മിഡ്/ സ്മോൾ ക്യാപ് ഓഹരികളിൽ തിരിച്ചടി
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി ഇടിഞ്ഞു. സെൻസെക്സ് 589 പോയിന്റ് അഥവാ 0.74 ശതമാനം താഴ്ന്ന് 79,212.53 ൽ അവസാനിച്ചു, നിഫ്റ്റി 207 പോയിന്റ് അഥവാ 0.86 ശതമാനം താഴ്ന്ന് 24,039.35 ൽ ക്ലോസ് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ആശങ്കയാണ് ഓഹരി വിപണിയുടെ ഇടിവിനു കാരണമായത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം ₹9 ലക്ഷം കോടി കുറഞ്ഞ് ₹421 ലക്ഷം കോടിയായി.
നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ കമ്പനികൾ
എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് (5.15 ശതമാനം വർധന), ടെക് മഹീന്ദ്ര (1.02 ശതമാനം വർധന), ടിസിഎസ് (0.95 ശതമാനം വർധന), ഇൻഫോസിസ് (0.58 ശതമാനം വർധന) എന്നി ഓഹരികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയവ.
നിഫ്റ്റിയിൽ നഷ്ടം നേരിട്ട കമ്പനികൾ
ശ്രീറാം ഫിനാൻസ് (8.13 ശതമാനം ഇടിവ്), അദാനി എന്റർപ്രൈസസ് (3.95 ശതമാനം ഇടിവ്), അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (3.79 ശതമാനം ഇടിവ്) എന്നി ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി മാത്രമാണ് ഇന്ന് നേട്ടത്തിലെത്തിയത്. സൂചിക 0.72 ശതമാനം ഉയർന്നു. അതേസമയം മീഡിയ, മെറ്റൽ, പിഎസ്‌യു, ടെലികോം, പവർ, ഓയിൽ & ഗ്യാസ്, റിയൽറ്റി എന്നിവ 2-3 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2.5 ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് 5.58 ശതമാനം ഉയർന്ന് 17.16ൽ എത്തി.