image

5 Sept 2023 5:07 PM IST

Stock Market Updates

ആശിഷ് ചുഗ്ഗ് നിക്ഷേപിച്ച ഈ സ്‌മോള്‍ ക്യാപ് ഓഹരി 2023-ല്‍ മാത്രം നേട്ടം സമ്മാനിച്ചത് 400 %

MyFin Desk

small cap stock | Hindustan Composites | Hindustan Composites shares | Hindustan Composites
X

Summary

  • സെപ്റ്റംബര്‍ 1 വരെ നിക്ഷേപകര്‍ക്ക് 400 ശതമാനത്തിലധികം റിട്ടേണ്‍ സമ്മാനിച്ചു
  • ഇന്റലിവേറ്റ് ക്യാപിറ്റല്‍ വെഞ്ച്വേഴ്‌സിന്റെ ഓഹരി വില 2023 ജനുവരി രണ്ടിന് 11.63 രൂപയായിരുന്നു. ഇത് സെപ്റ്റംബര്‍ 1 എത്തിയപ്പോള്‍ 62.96 രൂപയായി


ഒരു സ്‌മോള്‍ കാപ് കമ്പനിയുടെ പേരാണ് ഇപ്പോള്‍ ദലാല്‍ സ്ട്രീറ്റില്‍ മുഴങ്ങി കേള്‍ക്കുന്നത്.

അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ഈ സ്‌മോള്‍ കാപ് ഓഹരി 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ 1 വരെയായി നിക്ഷേപകര്‍ക്ക് 400 ശതമാനത്തോള റിട്ടേണ്‍ സമ്മാനിച്ചു എന്നതാണ്. രണ്ടാമത്തേത് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശിഷ് ചുഗ്ഗ് എന്ന പ്രശസ്തനായ സ്‌മോള്‍ കാപ് നിക്ഷേപകന്‍ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ഒരു ശതമാനത്തിലധികം ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നതാണ്.

ഇന്റലിവേറ്റ് കാപ്പിറ്റല്‍ വെഞ്ച്വേഴ്‌സിന്റെ ഓഹരി വില 2023 ജനുവരി രണ്ടിന് 11.63 രൂപയായിരുന്നത് സെപ്റ്റംബ‍ര്‍ ഒന്നെത്തിയപ്പോള്‍ 62.96 രൂപയായി. ബിഎസ്ഇയില്‍ സെപ്റ്റംബര്‍ 5-ന് വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ ഓഹരി വില 1.28 ശതമാനം നേട്ടത്തോടെ 65.49 രൂപയാണ്.

ഇന്റലിവേറ്റ് കാപ്പിറ്റല്‍ വെഞ്ച്വേഴ്‌സ് എന്ന കമ്പനിയിലാണു ആശിഷ് ചുഗ്ഗ് നിക്ഷേപിച്ചത്. 2023-ല്‍ ഇതുവരെ കമ്പനിയുടെ ഓഹരികള്‍ 400 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 62 കോടി രൂപ വരുമാനവും 3.48 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. കമ്പനി ഒരു ക്വിക്ക് സര്‍വീസ് റെസ്‌റ്റോറന്റ് (ക്യുഎസ്ആര്‍) ബിസിനസ്സായി മാറാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്റലിവേറ്റ് കാപ്പിറ്റല്‍ വെഞ്ച്വേഴ്‌സ് സമീപകാലത്ത് ബാരിസ്റ്റ എന്ന കോഫി കമ്പനിയുടെ ഉടമസ്ഥരായ ബൂട്ടോണിയര്‍ ഹോസ്പിറ്റാലിറ്റിയുടെ 95 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ കൈലിന്‍ എക്‌സ്പീരിയന്‍സ്, കൈലിന്‍ എക്‌സ്പ്രസ്, കൈലിന്‍ സ്‌കൈബാര്‍, വാഞ്ചായി എന്നിവയുടെ ഉടമസ്ഥതയിലുള്ള കൈസണ്‍ റെസ്റ്റോറന്റിലെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നതായി പ്രൗവസ് ഐക്യുവിന്റെ ഡാറ്റ പറയുന്നു.