17 Jun 2025 4:42 PM IST
Summary
ആഗോള ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും കണക്കിലെടുത്ത് നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ മുന്‍ സെഷനിലെ റാലിക്ക് ശേഷം സെന്‍സെക്‌സും നിഫ്റ്റിയും ചൊവ്വാഴ്ച കനത്ത ലാഭ ബുക്കിംഗിന് സാക്ഷ്യം വഹിച്ചു.
സെന്‍സെക്‌സ് 212.85 പോയിന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 81,583.30 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 93.10 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 24,853.40 ലെത്തി.
സെന്‍സെക്‌സില്‍, സണ്‍ ഫാര്‍മ, എറ്റേണല്‍, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവ പിന്നിലായിരുന്നു.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി എന്നിവ ഇന്ന് നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളില്‍, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചികകള്‍ പോസിറ്റീവ് ടെറിട്ടറിയില്‍ സ്ഥിരത കൈവരിച്ചപ്പോള്‍, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്ങും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ 1.69 ശതമാനം ഉയര്‍ന്ന് ബാരലിന് 74.47 ഡോളറിലെത്തി.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഈ ആഴ്ച അവസാനം യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനം പ്രഖ്യാപിക്കുമെന്നതും കാരണം നിക്ഷേപകര്‍ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെട്ടുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.