28 Aug 2025 4:30 PM IST
Summary
സെന്‍സെക്‌സ് 706 പോയിന്റ് ഇടിഞ്ഞു
സെന്‍സെക്‌സ് 706 പോയിന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 80,080.57 ലും നിഫ്റ്റി 50 211 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 24,500.90 ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.09 ശതമാനവും 0.96 ശതമാനവും ഇടിഞ്ഞു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 449.4 ലക്ഷം കോടിരൂപയില്‍ നിന്ന് 445.3 ലക്ഷം കോടിയായി കുറഞ്ഞതോടെ നിക്ഷേപകര്‍ക്ക് ഒരു ദിവസം കൊണ്ട് ഏകദേശം 4 ലക്ഷം കോടി നഷ്ടമായി.
ശ്രീറാം ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഇന്‍ഫോസിസ് എന്നിവ നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടപ്പോള്‍ ടൈറ്റന്‍ കമ്പനി, എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ നേട്ടമുണ്ടാക്കി.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ള മേഖലകളില്‍, ബാങ്ക്, ഐടി, റിയല്‍റ്റി, എഫ്എംസിജി, ടെലികോം എന്നിവ 1% വീതം നഷ്ടത്തില്‍ അവസാനിച്ചു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.9 ശതമാനവും ഇടിഞ്ഞു.