8 May 2025 4:15 PM IST
ഇന്ത്യ- പാക് സംഘർഷം: ഓഹരി വിപണിയിൽ ഇടിവ്, നിക്ഷേപകർക്ക് നഷ്ടം 6 ലക്ഷം കോടി
MyFin Desk
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 412 പോയിന്റ് ഇടിഞ്ഞ് 80,334.81 ലും നിഫ്റ്റി 141 പോയിന്റ് ഇടിഞ്ഞ് 24,273.80 ലും ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം മുൻ സെഷനിലെ ₹423 ലക്ഷം കോടിയിൽ നിന്ന് ₹417 ലക്ഷം കോടിയായി കുറഞ്ഞു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എച്ച്‌സിഎൽ ടെക്, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എറ്റേണൽ, മഹീന്ദ്ര & മഹീന്ദ്ര, മാരുതി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ ഐടി, മീഡിയ ഒഴികെ മറ്റ് എല്ലാ മേഖല സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. മെറ്റൽ, ഓയിൽ & ഗ്യാസ്, ഫാർമ, പിഎസ്‌യു ബാങ്ക്, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി എന്നിവ 1-2 ശതമാനം ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.8 ശതമാനവും സ്‌മോൾക്യാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 10.21 ശതമാനം ഉയർന്ന് 21.01 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിലെത്തി. യൂറോപ്പിലെ വിപണികൾ നേട്ടത്തോടെ വ്യാപാരം നടത്തി. ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 1 ശതമാനം ഉയർന്ന് ബാരലിന് 61.75 യുഎസ് ഡോളർ. ഡോളറിനെതിരെ രൂപയുടെ മൂല്യം 84 പൈസ ഇടിഞ്ഞ് 85.61 ൽ ക്ലോസ് ചെയ്തു.