16 July 2025 4:19 PM IST
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 63 പോയിന്റ് ഉയർന്ന് 82,634 ലും നിഫ്റ്റി 16 പോയിന്റ് ഉയർന്ന് 25,212 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, അദാനി പോർട്ട്സ്, ഐടിസി എന്നിവ നേട്ടമുണ്ടാക്കി. അതേസമയം എറ്റേണൽ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ എല്ലാ മേഖലകളും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഫാർമ, ഓട്ടോ, മീഡിയ, പിഎസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി സൂചികകൾ 0.5-1 ശതമാനം വരെ നേട്ടമുണ്ടാക്കി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.26 ശതമാനം ഇടിഞ്ഞ് ബാരലിന് 68.55 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 85.94 ൽ ക്ലോസ് ചെയ്തു