7 April 2026 12:17 PM IST
ഓഹരി വിപണി ഗ്രാഫും
Summary
ഐടി ഓഹരികളുടെ കരുത്തിൽ വിപണി, ബാങ്കിങ്, ഓട്ടോ ഓഹരികളിൽ മുന്നേറ്റം, പറന്ന് ഡീപ് ഇൻഡസ്ട്രീസ് ഓഹരികൾ
ചൊവ്വാഴ്ചയും ഓഹരി വിപണിയിൽ ഇടിവ്. എങ്കിലും സെൻസെക്സും നിഫ്റ്റിയും പ്രാരംഭ നഷ്ടത്തിൽ നിന്ന് കരകയറി. ഐടി ഓഹരികളിലെ നേട്ടങ്ങൾ ബാങ്ക് ഓഹരികളിലെയും ഓട്ടോ ഓഹരികളിലെയും സമ്മർദ്ദം നികത്തി. രാവിലെ 12 ന് സെൻസെക്സ് 205 പോയിന്റ് കുറഞ്ഞ് 73,901 ലെവലിലും നിഫ്റ്റി 39 പോയിന്റ് കുറഞ്ഞ് 22,929 ലെവലിലുമാണ്. ഐടി ഓഹരികളാണ് നേട്ടത്തിൽ മുൻപന്തിയിലുള്ളത്. നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലധികം ഉയർന്നു. വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക് എന്നിവ 2-3 ശതമാനം വീതം നേട്ടമുണ്ടാക്കി.
ചൊവ്വാഴ്ച ഇന്ത്യൻ രൂപക്ക് മുന്നേറ്റം. തിങ്കളാഴ്ച 93.06 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച ഡോളറിനെതിരെ 92.97 എന്ന നിലയിലാണ് വ്യാപാരം.വിപണിയിൽ സമ്മിശ്ര വികാരം. നിഫ്റ്റി മിഡ്ക്യാപ് സൂചിക ഏകദേശം 0.3 ശതമാനം ഇടിഞ്ഞു, അതേസമയം സ്മോൾക്യാപ് സൂചിക ഫ്ലാറ്റ് ആയി വ്യാപാരം നടത്തുന്നു.
ഇടിഞ്ഞ് ബാങ്കിങ്, ഓട്ടോ ഓഹരികൾ
ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ ഇടിവ് തുടരുന്നു, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ സൂചികകൾ ഒരു ശതമാനത്തിനടുത്ത് താഴ്ന്നു. അതേസമയം പൊതുമേഖലാ ബാങ്ക് ഓഹരികൾ സമ്മർദ്ദത്തിലാണ്. ചില ഓഹരികളിൽ മുന്നേറ്റം. സ്റ്റെയിൻലെസ് സ്റ്റീൽ വിഭാഗത്തിൻ്റെ ശക്തമായ വളർച്ച കമ്പനികളുടെ പാദഫലങ്ങൾക്ക് അനുകൂലമായി. നാലാം പാദ ഫല റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ഓഹരികളിൽ ഏകദേശം 8 ശതമാനം മുന്നേറ്റം. സ്റ്റെയിൻലെസ് സ്റ്റീൽ വിൽപ്പന 22.46 ശതമാനം വർധിച്ച് 27,287 മെട്രിക് ടണ്ണിലെത്തി, കഴിഞ്ഞ വർഷം ഇത് 22,282 മെട്രിക് ടണ്ണായിരുന്നു. ഡീപ് ഇൻഡസ്ട്രീസ് ഓഹരികളിലും മുന്നേറ്റം. എട്ടു ശതമാനം ഓഹരി വില ഉയർന്നു.
പഠിക്കാം & സമ്പാദിക്കാം
Home
