image

25 Sept 2023 3:38 PM IST

Stock Market Updates

കയറിയും ഇറങ്ങിയും ഒടുവില്‍ വിപണികള്‍ ഫ്ലാറ്റ്

MyFin Desk

markets go up and down and finally in the red
X

Summary

നാലുദിവസങ്ങള്‍ക്കു ശേഷം രാജ്യത്തെ ഓഹരി വിപണികള്‍ പച്ചയിലെത്തി


വ്യാപാര സെഷനിലുടനീളം പ്രകടമായ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍, ആഭ്യന്തര ഓഹരിവിപണി സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ ദുർബലമായ പ്രവണതയ്ക്കും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പുറത്തേക്കൊഴുക്കിനും ഇടയിൽ ആദ്യ വ്യാപാരത്തിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഇടിവാണ് പ്രകടമാക്കിയത്. പിന്നീട് നേട്ടത്തിലേക്ക് എത്തിയ വിപണികളി‍ല്‍ തുടര്‍ന്ന് ചാഞ്ചാട്ടം പ്രകടമാകുകയായിരുന്നു.

നിഫ്റ്റി കേവലം 1.30 പോയിന്‍റിന്‍റെ മാത്രം നാമമാത്രമായ നേട്ടത്തില്‍ 19,674.55 ലും സെൻസെക്സ് 15 പോയിന്റ് ഉയർന്ന് 66,023.69 ലും ക്ലോസ് ചെയ്തു.

സെൻസെക്‌സില്‍, ലാർസൻ ആൻഡ് ടൂബ്രോ, ആക്‌സിസ് ബാങ്ക്, ഐടിസി, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് പ്രധാന പിന്നാക്കം നിൽക്കുന്നത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, മാരുതി, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ, ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം നടന്നത്. ഓസ്ട്രേലിയ, ടോക്കിയോ വിപണികള്‍ നേട്ടത്തിലാണ്. ഹാങ്സെങ്, ഷാങ്ഹായ് വിപണികള്‍ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 1,326.74 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) സെപ്‌റ്റംബറില്‍ ഇതുവരെ ഇന്ത്യൻ ഓഹരികളിൽ 10,000 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് നടത്തിയത്.വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 221.09 പോയിന്റ് അല്ലെങ്കിൽ 0.33 ശതമാനം ഇടിഞ്ഞ് 66,009.15 ൽ എത്തി. നിഫ്റ്റി 68.10 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 19,674.25 ൽ അവസാനിച്ചു.