28 Sept 2023 3:38 PM IST
Summary
ക്രൂഡ് വിലയുടെ ഉയര്‍ച്ച നിക്ഷേപകരില്‍ പരിഭ്രാന്തി ഉണര്‍ത്തി
ആഭ്യന്തര ഓഹരി വിപണികൾ വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ ഉയർന്നെങ്കിലും പിന്നീട് ചാഞ്ചാട്ടത്തിലേക്കും തുടര്‍ന്ന് നഷ്ടത്തിലേക്കും വഴുതി. നിശബ്ദമായ ആഗോള പ്രവണതകളും വിദേശ ഫണ്ടുകളിലെ വില്‍പ്പനയും വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. ഇന്ന് ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് ബാരലിന് 100 ഡോളറിന് അടുത്തേക്ക് എത്തിയതാണ് നിക്ഷേപകരുടെ വികാരത്തെ ഏറ്റവുമധികം നെഗറ്റിവായി ബാധിച്ചത്. പ്രതിമാസ ഡെറിവേറ്റീവുകൾ കാലഹരണപ്പെടുന്നതും വിപണികളിലെ അസ്ഥിര പ്രവണതകൾക്ക് ആക്കം കൂട്ടി.
ബിഎസ്ഇ സെൻസെക്‌സ് 610 പോയിന്റ് അഥവാ 0.92 ശതമാനം ഇടിഞ്ഞ് 65,508 ലും നിഫ്റ്റി 193 പോയിന്റ് താഴ്ന്ന് 19,523 ലും എത്തി.
ലാർസൻ ആൻഡ് ടൂബ്രോ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ,ടാറ്റ സ്റ്റീൽ, എന്നിവയാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിടുന്നത്.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ് പച്ചയിൽ വ്യാപാരം അവസാനിപ്പിച്ചു, ടോക്കിയോയും ഹോങ്കോങ്ങും താഴ്ന്നു. യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്ര നോട്ടിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ബുധനാഴ്ച 354.35 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബുധനയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 173.22 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 66,118.69 എന്ന നിലയിലെത്തി. നിഫ്റ്റി 51.75 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 19,716.45 ൽ അവസാനിച്ചു.