15 Jun 2025 12:03 PM IST
Summary
എച്ച്ഡിഎഫ്സി ബാങ്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടു
കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ എട്ടിനും ഇടിവ് നേരിട്ടു. എട്ട് കമ്പനികളുടെ എംക്യാപ് 1,65,501.49 കോടി രൂപയാണ് ഇടിഞ്ഞത്. ആഭ്യന്തര ഇക്വിറ്റികളിലെ ഇടിവിന്റെ പ്രവണതയ്ക്ക് അനുസൃതമായി എച്ച്ഡിഎഫ്സി ബാങ്കിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യത്തില്‍ അറ്റ വര്‍ധനവ് ഉണ്ടായപ്പോള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 47,075.97 കോടി രൂപ ഇടിഞ്ഞ് 14,68,777.88 കോടി രൂപയായി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 30,677.44 കോടി രൂപ ഇടിഞ്ഞ് 10,10,375.63 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 21,516.63 കോടി രൂപ ഇടിഞ്ഞ് 19,31,963.46 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 18,250.85 കോടി ഇടിഞ്ഞ് 7,07,186.89 കോടി രൂപയിലെത്തി.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ എംകാപ്പ് 16,388.4 കോടി രൂപ ഇടിഞ്ഞ് 5,44,893.71 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 15,481.22 കോടി രൂപ കുറഞ്ഞ് 10,50,413.33 കോടി രൂപയായും എല്‍ഐസിയുടെ മൂല്യം 13,693.62 കോടി രൂപ കുറഞ്ഞ് 5,93,379.66 കോടി രൂപയുമായി.
ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 2,417.36 കോടി രൂപ കുറഞ്ഞ് 5,80,052.09 കോടി രൂപയായി.
അതേസമയം ടിസിഎസിന്റെ വിപണി മൂല്യം 22,215.06 കോടി രൂപ ഉയര്‍ന്ന് 12,47,190.95 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 15,578.3 കോടി രൂപ ഉയര്‍ന്ന് 6,65,318.03 കോടി രൂപയിലെത്തി.
ടോപ് -10 പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയുണ്ട്.