29 Jun 2025 11:00 AM IST
Summary
- ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
- ഇന്‍ഫോസിസ് മാത്രമാണ് പിന്നിലായത്
കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഒന്‍പതും നേട്ടം കൈവരിച്ചു. ഈ കമ്പനികള്‍ എല്ലാം ചേര്‍ന്ന് വിപണിമൂല്യത്തില്‍ 2,34,565.53 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. ഓഹരി വിപണിയിലെ മികച്ച പ്രവണതയ്ക്ക് അനുസൃതമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.
ടോപ്-10 പാക്കില്‍ നിന്ന്, ഇന്‍ഫോസിസ് മാത്രമാണ് പിന്നിലായത്. അവരുടെ മൂല്യനിര്‍ണ്ണയത്തില്‍ ഇടിവ് നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 69,556.91 കോടി രൂപ ഉയര്‍ന്ന് 20,51,590.51 കോടി രൂപയിലെത്തി, ഇത് ടോപ് -10 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 51,860.65 കോടി രൂപ ഉയര്‍ന്ന് 11,56,329.94 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 37,342.73 കോടി രൂപ ഉയര്‍ന്ന് 15,44,624.52 കോടി രൂപയായി.
ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം (എംക്യാപ്) 26,037.88 കോടി രൂപ ഉയര്‍ന്ന് 5,88,213.55 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 24,649.73 കോടി രൂപ ഉയര്‍ന്ന് 10,43,037.49 കോടി രൂപയായി.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 13,250.87 കോടി രൂപ ഉയര്‍ന്ന് 6,05,523.65 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 8,389.15 കോടി രൂപ ഉയര്‍ന്ന് 7,18,788.90 കോടി രൂപയായി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 3,183.91 കോടി രൂപ ഉയര്‍ന്ന് 12,45,761.80 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം 293.7 കോടി രൂപ ഉയര്‍ന്ന് 5,41,850.99 കോടി രൂപയിലുമെത്തി.
അതേസമയം, ഇന്‍ഫോസിസിന്റെ വിപണി മൂലധനം 5,494.8 കോടി രൂപ കുറഞ്ഞ് 6,68,256.29 കോടി രൂപയായി.
ടോപ്-10 കമ്പനികളുടെ റാങ്കിംഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയാണ് പിന്നില്‍.