14 Sept 2025 12:31 PM IST
Summary
ടോപ്‌ടെന്നില്‍ ഏറ്റവുമധികം നേട്ടം കൊയ്തത് ബജാജ് ഫിനാന്‍സ്
ടാപ്‌ടെന്നില്‍ എട്ട് കമ്പനികളുടെ സംയോജിത വിപണി മൂല്യം കഴിഞ്ഞ വിപണിമൂല്യം 1,69,506.83 കോടി രൂപ വര്‍ധിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബജാജ് ഫിനാന്‍സ്.
കഴിഞ്ഞ ആഴ്ച ബിഎസ്ഇ സൂചിക 1,193.94 പോയിന്റ് അഥവാ 1.47 ശതമാനം ഉയര്‍ന്നു.
ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എല്‍ഐസി എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.
ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 40,788.38 കോടി രൂപ ഉയര്‍ന്ന് 6,24,239.65 കോടിയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 33,736.83 കോടി രൂപ വര്‍ധിച്ച് 6,33,773.30 കോടി രൂപയായി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം (എംക്യാപ്) 30,970.83 കോടി രൂപ ഉയര്‍ന്ന് 11,33,926.72 കോടിയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 27,741.57 കോടി വര്‍ധിച്ച് 18,87,509.28 കോടിയിലുമെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 15,092.06 കോടി ഉയര്‍ന്ന് 7,59,956.75 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 10,644.91 കോടി രൂപ ഉയര്‍ന്ന് 10,12,362.33 കോടിയിലെത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 6,141.63 കോടി ഉയര്‍ന്ന് 14,84,585.95 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 4,390.62 കോടി ഉയര്‍ന്ന് 10,85,737.87 കോടി രൂപയിലെത്തി.
എന്നാല്‍ എന്നിരുന്നാലും, ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 12,429.34 കോടി ഇടിഞ്ഞ് 6,06,265.03 കോടി രൂപയായി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) എംക്യാപ് 1,454.75 കോടി രൂപ കുറഞ്ഞ് 5,53,152.67 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയുണ്ട്.