24 Jun 2025 7:39 AM IST
യുദ്ധം തീരുമെന്ന് ട്രംപ്, വിപണികളിൽ ഉണർവ്വ്, ഇന്ത്യൻ സൂചികകൾ മുന്നേറും
James Paul
Summary
- ഏഷ്യൻ വിപണികൾ കുതിച്ചുയർന്നു.
- യുഎസ് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു.
- ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി വ്യാപാരം ആരംഭിച്ചു.
ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണികളിൽ ഉണർവ്. ഏഷ്യൻ വിപണികൾ കുതിച്ചുയർന്നു. യുഎസ് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു.ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി വ്യാപാരം ആരംഭിച്ചു. ഇന്ത്യൻ വിപണി ഇന്ന് മുന്നേറാൻ സാധ്യത.
വിൽപ്പന സമ്മർദ്ദം കാരണം തിങ്കളാഴ്ച, ഇന്ത്യൻ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 511.38 പോയിന്റ് അഥവാ 0.62% ഇടിഞ്ഞ് 81,896.79 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 140.50 പോയിന്റ് അഥവാ 0.56% ഇടിഞ്ഞ് 24,971.90 ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ
ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 1.59% ഉയർന്നപ്പോൾ ടോപ്പിക്സ് സൂചിക 1.32% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 2.09% ഉയർന്നു. കോസ്ഡാക്ക് സൂചിക 1.71% ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഉയർന്ന ഓപ്പണിംഗ് സൂചന നൽകി.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 25,175 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 181 പോയിന്റിന്റെ പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഗ്യാപ് അപ്പ് തുടക്കത്തെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
ജൂലൈയിൽ തന്നെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയെ തുടർന്ന് തിങ്കളാഴ്ച യുഎസ് ഓഹരി വിപണി ഉയർന്ന നിലയിൽ അവസാനിച്ചു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 374.96 പോയിന്റ് അഥവാ 0.89% ഉയർന്ന് 42,581.78 ലും എസ് & പി 500 57.33 പോയിന്റ് അഥവാ 0.96% ഉയർന്ന് 6,025.17 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 183.57 പോയിന്റ് അഥവാ 0.94% ഉയർന്ന് 19,630.98 ൽ ക്ലോസ് ചെയ്തു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,040, 25,095, 25,183
പിന്തുണ: 24,863, 24,808, 24,719
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 56,198, 56,305, 56,478
പിന്തുണ: 55,850, 55,743, 55,570
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജൂൺ 23 ന് 1.04 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് 2.74 ശതമാനം ഉയർന്ന് 14.05 ലെവലിൽ അവസാനിച്ചു.
എണ്ണ വില
വ്യാപര തുടക്കത്തിൽ 4% ത്തിലധികം ഇടിഞ്ഞ് ജൂൺ 11 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 3.78% ഇടിഞ്ഞ് 68.78 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 3.88% ഇടിഞ്ഞ് 65.85 ഡോളറിലെത്തി.
സ്വർണ്ണ വില
സ്വർണ്ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂൺ 11 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം സ്പോട്ട് സ്വർണ്ണ വില ഔൺസിന് 0.6% ഇടിഞ്ഞ് 3,349.89 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.9% ഇടിഞ്ഞ് 3,364.20 ഡോളറിലെത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വെള്ളിയാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 1,874 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപകർ 5,592 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 86.78 ൽ ക്ലോസ് ചെയ്തു.