27 July 2023 4:33 PM IST
വിപണിയിലെ മുത്താണ് ഈ ഓഹരി; 23 രൂപയില്‍ നിന്ന് 3 വര്‍ഷം കൊണ്ട് 186 രൂപയിലെത്തി
MyFin Desk
Summary
- കമ്പനിയുടെ ഓഹരി വില 2023 ജൂലൈ 20ന് 193.95 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി
- ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് ഓഹരിയാണിത്
- കമ്പനിയുടെ ജൂണ്‍ പാദഫലം ഇതുവരെ പുറത്തുവന്നിട്ടില്ല
മൂന്ന് വര്‍ഷം കൊണ്ട് 697 ശതമാനം റിട്ടേണ്‍ നല്‍കുന്ന ഓഹരികളെ കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അത്തരത്തിലൊരു ഓഹരിയാണു ജെനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെ ഓഹരി. മള്‍ട്ടിബാഗറായി മാറിയ ഈ ഓഹരി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 697 ശതമാനം റിട്ടേണാണു നല്‍കിയത്.
ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് ഓഹരിയാണിത്. 2020 ജുലൈ 24ന് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 23.65 രൂപയായിരുന്നു വില. എന്നാല്‍ ബിഎസ്ഇയിലെ സമീപകാല സെഷനില്‍ ഈ ഓഹരി 185.85 രൂപ വരെ ഉയര്‍ന്നു.
ഈ വര്‍ഷം മാത്രം ഇതുവരെയായി ജെനസ് പവര്‍ ഓഹരി 116 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 135 ശതമാനം ഉയരുകയും ചെയ്തു.
ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 4703 കോടി രൂപയായി ഉയര്‍ന്നു.
കമ്പനിയുടെ ഓഹരി വില 2023 ജൂലൈ 20ന് 193.95 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.
2022 ഓഗസ്റ്റ് 8 നാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.55 രൂപയിലെത്തിയത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ജൂണ്‍ പാദഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
2022-2023 മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ വരുമാനത്തില്‍ 10.19 ശതമാനം ഇടിവ് നേരിട്ട് 180 കോടി രൂപയിലെത്തിയിരുന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 200 കോടി രൂപയായിരുന്നു വരുമാനം.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 21.8 കോടി രൂപയില്‍ നിന്ന് 35 കോടി രൂപയായി ഉയര്‍ന്നു.
ജെനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന് രണ്ട് സെഗ്മെന്റുകളാണ് ഉള്ളത്. ഒന്നാമത്തേത് മീറ്ററിംഗ് ബിസിനസ്. രണ്ടാമത്തേത് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ആക്ടിവിറ്റിയും.
എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, കരാറുകള്‍, മീറ്ററിംഗ് മാനുഫാക്ചറിംഗ്, മീറ്ററിംഗ് സൊല്യൂഷന്‍സ് എന്നീ ബിസിനസ്സുകളിലാണ് കമ്പനി പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്.