image

6 Feb 2023 5:30 PM IST

Market

വിപണിയിലെ താരമായി ഏലം, വിലയിടിഞ്ഞ് കുരുമുളക്, അനിശ്വിതത്വത്തില്‍ നാളികേര വിപണി

Kochi Bureau

commodity market 06 02
X

Summary

  • രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനവും ആഭ്യന്തര വിലയിലെ തളര്‍ച്ചയും മൂലം രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 250 ഡോളര്‍ കുറഞ്ഞ് 6350 ഡോളറായി


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുരുമുളക് വിളവെടുപ്പ് ഊര്‍ജിതമായത് കൊണ്ട് സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയിലേയ്ക്ക് ശ്രദ്ധതിരിച്ചു. പോയവാരം 250 ടണ്‍ ചരക്ക് കൊച്ചിയില്‍ എത്തിയതില്‍ ബ്രസീലിയന്‍, വിയറ്റ്നാം മുളകും ഉള്‍പ്പെട്ടതായാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. കുരുമുളകിന്റെ വരവ് വര്‍ധിച്ചതോതിലുള്ള മൂല്യം 700 രൂപ ഇടിഞ്ഞ് ഗാര്‍ബിള്‍ഡ് ചരക്ക് 50,900 ലേയ്ക്ക് താഴ്ന്നു. ഇന്ന് നിരക്ക് വീണ്ടും കുറഞ്ഞ് 50,800 രൂപയായി.

സീസണിലെ വില ഇടിവ് വിളവെടുപ്പിന്റെ ആവേശം കുറച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനവും ആഭ്യന്തര വിലയിലെ തളര്‍ച്ചയും മൂലം രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 250 ഡോളര്‍ കുറഞ്ഞ് 6350 ഡോളറായി.

ഓഫ് സീസണിലും താരമായി ഏലക്ക

കയറ്റുമതിക്കാര്‍ക്കും ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്കും ആവേശം പകര്‍ന്ന് ഓഫ് സീസണിലും കനത്തതോതില്‍ ഏലക്ക ലേല കേന്ദ്രങ്ങളിലേയ്ക്ക് പ്രവഹിക്കുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തി കയറ്റുമതി സ്ഥാപനങ്ങള്‍ ഉത്പന്നത്തില്‍ കാണിച്ച

ഉത്സാഹം മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കി. ഇന്ന് നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ എത്തിയ 84,617 കിലോഗ്രാം ഏലക്കയില്‍ 71,198 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 1703 രൂപയിലും ശരാശരി ഇനങ്ങള്‍ 1084 രൂപയിലും കൈമാറി.

അവഗണന നേരിട്ട് നാളികേരം

പച്ചതേങ്ങ സംഭരണ വില സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി നിശ്ച്ചയിച്ചെങ്കിലും പ്ര്യഖാപനം വിപണിയില്‍ യാതൊരു ചലനവും ഉളവാക്കിയില്ല. വില ഉയര്‍ത്തി കൊപ്രയോ, തേങ്ങയോ ശേഖരിക്കാന്‍ മില്ലുകാര്‍ തയ്യാറാവാഞ്ഞത് കാര്‍ഷിക മേഖലയ്ക്ക് കനത്ത പ്രഹരമായി. അതേ സമയം സംഭരണ വില ഉയര്‍ത്തിയതല്ലാതെ കൂടിയ വിലയ്ക്ക് എന്ന് മുതല്‍ പച്ചതേങ്ങ ശേഖരിക്കുമെന്ന കാര്യം കൃഷി വകുപ്പ് വ്യക്തമാക്കിയില്ല.



സ്വര്‍ണം വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. വാരാന്ത്യം 41,920 രൂപയില്‍ വിപണനം നടന്ന പവന്‍ ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ വര്‍ധിച്ച് 45,952 രൂപയായിരുന്നു. ഗ്രാമിന് 28 രൂപ വര്‍ധിച്ച് 5,744 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയില്‍ കുറവുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 74 രൂപയും, എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 592 രൂപയുമാണ് വിപണി വില. ഏഷ്യന്‍ മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 1859 ഡോളറില്‍ നിന്നും 1874 ഡോളറായി.