4 Sept 2023 6:15 PM IST
Summary
- ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ് ഇഷ്യൂ നാളെ അവസാനിക്കും
- സരോജ ഫർമാ, പ്രമാര പ്രൊമോഷൻ എന്നിവയുടെ ഇഷ്യൂവും നാളെ അവസാനിക്കും
വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ നാളെ ലിസ്റ്റ് ചെയ്യും
87.82 മടങ്ങ് അപേക്ഷകളാണ് വിഷ്ണു പ്രകാശ് ഐപിഒയ്ക്ക് ലഭിച്ചത്. കമ്പനി ഓഹരികൾ 99 രൂപയ്ക്ക് അലോട്ട് ചെയ്തത്. ഇഷ്യൂ വഴി 309 കോടി രൂപ സമാഹരിച്ചു. നാളെ ലിസ്റ്റ് ചെയ്യും.
ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ്
എസ് എം ഇ ഇഷ്യൂവായ ബേസിലിക് ഫ്ളൈ സ്റ്റുഡിയോയ്ക്ക് ഇതുവരെ 110 മടങ്ങ് അപേക്ഷകൾ ലഭിച്ചു.. സെപ്റ്റംബർ 1-ന് ആരംഭിച്ച ഇഷ്യൂ 5-ന് അവസാനിക്കും.ഇഷ്യൂ വഴി 66.35 കോടി സമാഹരികാണാനാണ് ലക്ഷ്യം. പ്രൈസ് ബാൻഡ് 92-97 രൂപയാണ്. സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
സരോജ ഫർമാ
ഓഗസ്റ്റ് 31 നു ആരംഭിച്ച ഇഷ്യൂ സെപ്റ്റംബർ അഞ്ചിന് അവസാനിക്കും. ഇതുവരെ ഇഷ്യൂവിനു 4.12 ഇരട്ടി അപേക്ഷകളാണ് വന്നത്. ഇഷ്യൂ വില 84 രൂപയാണ്. 10,84,800 ഓഹരികളിൽ നിന്ന് 9.11 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
പ്രമാര പ്രൊമോഷൻ
പ്രമാര പ്രൊമോഷന്റെ സെപ്റ്റംബർ 1-ന് ആരംഭിച്ച ഇഷ്യൂ 5-ന് അവസാനിക്കും 1.87 ഇരട്ടി അപേക്ഷകളാണ് ഇഷ്യൂവിനു ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഓഹരിയൊന്നിന് 63 രൂപയാണ്. 15.27 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും