17 Aug 2022 12:35 PM IST
Summary
ഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പായ എക്സ്പോണന്റ് എനര്‍ജി നിക്ഷേപ സ്ഥാപനമായ ലൈറ്റ്സ്പീഡിന്റെ നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടില്‍ 13 ദശലക്ഷം യുഎസ് ഡോളര്‍ (100 കോടിയിലധികം രൂപ) സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ യുവര്‍ നെസ്റ്റ് വിസി, 3 വണ്‍4 ക്യാപിറ്റല്‍,അഡ്വന്റ് എഡ്ജ് വിസി എന്നിവയും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനി നെറ്റ് വർക്ക് വിപുലീകരിക്കാനും ഉത്പാദനം കാര്യക്ഷമമാക്കാനും പുതിയ ഫണ്ടുകള്‍ ഉപയോഗിക്കുമെന്ന് അറിയിച്ചു. 15 മിനിറ്റിനുള്ളില്‍ 100 ശതമാനം അതിവേഗ […]
ഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പായ എക്സ്പോണന്റ് എനര്‍ജി നിക്ഷേപ സ്ഥാപനമായ ലൈറ്റ്സ്പീഡിന്റെ നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടില്‍ 13 ദശലക്ഷം യുഎസ് ഡോളര്‍ (100 കോടിയിലധികം രൂപ) സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ യുവര്‍ നെസ്റ്റ് വിസി, 3 വണ്‍4 ക്യാപിറ്റല്‍,അഡ്വന്റ് എഡ്ജ് വിസി എന്നിവയും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനി നെറ്റ് വർക്ക് വിപുലീകരിക്കാനും ഉത്പാദനം കാര്യക്ഷമമാക്കാനും പുതിയ ഫണ്ടുകള്‍ ഉപയോഗിക്കുമെന്ന് അറിയിച്ചു.
15 മിനിറ്റിനുള്ളില്‍ 100 ശതമാനം അതിവേഗ ചാര്‍ജിംഗ് നല്‍കാന്‍ കഴിയുന്ന ചാര്‍ജറും ബാറ്ററി ഇ-പമ്പ്, ഇ-പാക്ക് എന്നിവയും എക്സ്പോണന്റ് എനര്‍ജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സാങ്കേതികവിദ്യ ഒരു യഥാര്‍ത്ഥ മുന്നേറ്റമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും, ഇത് ഇവികളെ വ്യാപകമാക്കാന്‍ അനുവദിക്കുന്നുവെന്നും എക്സ്പോണന്റ് എനര്‍ജിയിലെ നിക്ഷേപത്തെക്കുറിച്ച് ലൈറ്റ്സ്പീഡ് പാര്‍ട്ണര്‍ ഹര്‍ഷ കുമാര്‍ അഭിപ്രായപ്പെട്ടു.