image

17 Sept 2023 11:45 AM IST

Events

ഈറ്റ് റൈറ്റ് ബൈക്കത്തണ്‍ സംഘടിപ്പിച്ചു

MyFin Desk

organized eat right walkathon
X

Summary

120 ബൈക്കുകള്‍ ബൈക്കത്തണില്‍ പങ്കെടുത്തു


അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കേരള സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഈറ്റ് റൈറ്റ് യോഗ ഈറ്റ് റൈറ്റ് ബൈക്കത്തണ്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. ഇതിന്റെ ഭാഗമായി നടന്ന യോഗ പരിശീലനം അസിസ്റ്റന്റ് കളക്ടര്‍ നിശാന്ത് സിഹാര ഉദ്ഘാടനം ചെയ്തു.കൊച്ചി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ് ബൈക്കത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആരോഗ്യകരമായ ജീവിത ശൈലികളും ഭക്ഷണ രീതികളും പ്രോത്സാഹിപ്പിക്കുക, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

120 ബൈക്കുകള്‍ ബൈക്കത്തണില്‍ പങ്കെടുത്തു. കേരളഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം സീനിയര്‍ സൂപ്രണ്ട് എസ് ഷിബു, മൂവാറ്റുപുഴ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കൃപാ ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.