image

13 Oct 2023 9:14 PM IST

News

സാഗര്‍ പരിക്രമയുടെ പത്താം ഘട്ടത്തിന് തുടക്കം

MyFin Desk

The 10th phase of Sagar Parikrama has begun
X

സാഗര്‍ പരിക്രമയുടെ പത്താം ഘട്ടത്തിന് ആന്ധ്ര പ്രദേശില്‍ തുടക്കം. കേന്ദ്ര ഫീഷറീസ് വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല പദ്ധതിയുടെ ഭാഗമായി ചൈന്നയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ ആന്ധ്ര പ്രദേശിലെ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശന വേളയില്‍ മത്സ്യത്തൊഴിലാളികളുമായി ആശയ വിനിമയം നടത്തുകയും മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായുള്ള ആനൂകൂല്യങ്ങളും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും വിശദീകരിക്കും.

കൂടാതെ, പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ് വൈ) തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (എഫ്‌ഐഡിഎഫ്), കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) തുടങ്ങിയവ വിതരണം ചെയ്യും.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ് വൈ), കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) തുടങ്ങിയ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ഫിഷറീസ് പദ്ധതികളിലൂടെയും പരിപാടികളിലൂടെയും മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും അവരുടെ സാമ്പത്തിക ഉന്നമനവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സാഗര്‍ പരിക്രമ.

എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള മറ്റു തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ വെല്ലുവിളികളും പ്രശ്‌നങ്ങളും മനസിലാക്കുന്നതിനായി തീരദേശ മേഖലയിലുടനീളമുള്ള യാത്രയാണ് 'സാഗര്‍ പരിക്രമ'. പദ്ധതിയുടെ (സാഗര്‍ പരിക്രമ-ഒന്നാം ഘട്ടം) ആദ്യ ഭാഗം 2022 മാര്‍ച്ച് അഞ്ചിന് ഗുജറാത്തിലെ മാണ്ഡ്യയിയില്‍ നിന്ന് ആരംഭിക്കുകയും 2023 ഒക്ടോബര്‍ ഒമ്പതിന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ഗുജറാത്ത്, ദിയു, ദാമന്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, പുതുച്ചേരി, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയുള്‍പ്പെടെ ഒമ്പ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,115 കിലോമീറ്റര് ദൈര്‍ഘ്യ്യമുള്ള സാഗര്‍ പരിക്രമയുടെ ഒമ്പത് ഘട്ടങ്ങള്‍ പൂര്‍ത്തിയായി.

ആന്ധ്ര് പ്രദേശിന് 972 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശമാണുള്ളത്. സമുദ്രം, ഉപ്പുവെള്ളം, ഉള്‍നാടന്‍ മത്സ്യബന്ധനം എന്നീ വിഭവങ്ങളാല്‍ സമ്പന്നമാണ് ആന്ധ്ര. 2021-22ല്‍ 41.27 ലക്ഷം ടണ്ണായിരുന്നു സംസ്ഥാനത്തെ സമുദ്രമത്സ്യ ഉല്‍പാദനം. ഇന്ത്യയാകട്ടെ 2020-21 ല്‍ മൊത്തം 14.16 ദശലക്ഷം ടണ്‍ മത്സ്യ ഉല്‍പാദനവുമായി ലോകത്തിലെ മൂന്നാമത്തെ വലിയ മത്സ്യ ഉല്‍പാദകരും രണ്ടാമത്തെ വലിയ അക്വാകള്‍ച്ചര്‍ മത്സ്യ ഉത്പാദകരുമാണ്.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസൈ്വ), കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതികള്‍ പോലുള്ള മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയും വികസനവും വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് വിവിധ പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചു.

മത്സ്യ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളും വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങളും സൃഷ്ടിക്കുക, മൂല്യവര്‍ദ്ധനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കര്‍ഷകരുടെയും സാമൂഹിക-സാമ്പത്തിക ക്ഷേമം ഉറപ്പാക്കുക, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ മത്സ്യബന്ധന രീതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.