2 Sept 2023 4:26 PM IST
Summary
- പ്രത്യേക എഫ്ഡി നിക്ഷേപങ്ങള്‍ക്കുള്ള തിയതി
- ഇഒപി രജിസ്‌ട്രേഷന്‍ അവസാന തിയതി
- മ്യൂച്വല്‍ ഫണ്ട് നോമിനേഷന്‍
2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി
വിനിമയത്തിൽ നിന്ന് പിൻവലിച്ച 2,000 രൂപ നോട്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മാറ്റാനോ നിക്ഷേപിക്കാനോ റിസർവ് ബാങ്ക് നല്‍കിയ നാല് മാസത്തെ സമയം സെപ്റ്റംബർ 30 ന് അവസാനിക്കും.
ഇഒപി രജിസ്‌ട്രേഷന്‍
വിതരണക്കാരുടെ സഹായമില്ലാതെ ഡയറക്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഇടപാടു നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് എക്‌സ്‌ക്യൂഷന്‍ ഒണ്‍ലി പ്ലാറ്റ്‌ഫോം (ഇഒപി) ഇത്തരം ഇഒപികള്‍ സെബിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത ഇഒപികള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ സേവനം നല്‍കാന്‍ അനുവാദമില്ല. ഇവര്‍ക്ക് റെഗുലര്‍ പ്ലാനുകള്‍ നല്‍കാന്‍ അവകാശവുമില്ല.
ഇഒപികളെ രണ്ടായി തിരിച്ചിട്ടുണ്ട്. കാറ്റഗറി ഒന്നില്‍ വരുന്നവര്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം. കാറ്റഗറി രണ്ടിലുള്ളവര്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്യണം.
മ്യൂച്വല്‍ ഫണ്ട് നോമിനേഷന്‍
മ്യൂച്വല്‍ ഫണ്ടു ഫോളിയോകള്‍ക്കു നോമിനിയെ നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ നോമിനിയെ വയ്ക്കുന്നില്ല എന്ന വിവരം വ്യക്തമാക്കണം. നോമിനിയില്ലാത്ത ഫോളിയോകളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ റിഡംപ്ഷന്‍, എസ് ഡബ്‌ള്യുപി, സ്വിച്ചിംഗ്, എസ് ടിപി തുടങ്ങിയ ഇടപാടുകള്‍ അനുവദിക്കില്ല.
ആക്‌സിസ് ബാങ്ക് മാഗ്‌നസ് ക്രെഡിറ്റ് കാര്‍ഡ്
എന്നിവയിലെ ആനുകൂല്യങ്ങള്‍ ആക്‌സിസ് ബാങ്ക് കുറയ്ക്കുന്നു
സെപ്റ്റംബര്‍ ഒന്നു മുതല്‍, ആക്‌സിസ് ബാങ്ക് മാഗ്‌നസ് ക്രെഡിറ്റ് കാര്‍ഡുകളുടെ നിബന്ധനകളില്‍ മാറ്റം വരുത്തി. മാഗ്‌നസ് ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ് വര്‍ദ്ധിപ്പിച്ചു. റിസര്‍വ് ക്രെഡിറ്റ് കാര്‍ഡിനുഫീസ് ഒഴിവു ലഭിക്കുന്നതിനുള്ള ചെലവു പരിധി ഉയര്‍ത്തി. യൂട്ടിലിറ്റി ബില്‍ പോലെയുള്ള ചില ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ക്ക് ഇനി മുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ കിട്ടില്ല.
പ്രത്യേക എഫ്ഡി നിക്ഷേപങ്ങള്‍
2022 മെയ് മുതല്‍ റിസര്‍വ ബാങ്ക് റീപോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ, പല ബാങ്കുകളും അവരുടെ എഫ്ഡി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി, സാധാരണക്കാരെയും മുതിര്‍ന്ന പൗരന്മാരെയും ലക്ഷ്യമിട്ട് പ്രത്യേക നിക്ഷേപ കാലാവധി എഫ്ഡി അവതരിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആരംഭിച്ച പ്രത്യേക എഫ്ഡികള്‍ പല ബാങ്കുകളും സെപ്റ്റംബറില്‍ നിര്‍ത്തിയേക്കാം.
ഐഡിബിഐ ബാങ്കിന്റെ 375 ദിനഅമൃത് മഹോത്സവ് എഫ്ഡിയില്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപിക്കാം. ഈ സ്‌കീമില്‍ മുതിര്‍ന്ന പൗര•ാര്‍ക്ക് പ്രതിവര്‍ഷം 7.60 ശതമാനം പലിശ ലഭിക്കും, ജനറല്‍, എന്‍ആര്‍ഇ, എന്‍ആര്‍ഒ വിഭാഗങ്ങളിലെ നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 7.1 ശതമാനം പലിശ ലഭിക്കും.
അഞ്ചു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ളതും മുതര്‍ന്ന പൗരന്മാര്‍ക്കുള്ളതുമായ എസ്ബിഐയുടെ വി കയര്‍ എഫ് ഡി നിക്ഷേപിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇതിന്റെ പലിശ നിരക്ക് 7.5 ശതമാനമാണ്. പുതിയ ഡിപ്പോസിറ്റിനും നിക്ഷേപം പുതുക്കുന്നതിനും ഈ പലിശ കിട്ടും.
ചെറുകിട സമ്പാദ്യ പദ്ധതികൾ നിക്ഷേപിക്കുന്നവർ പാൻ, ആധാർ എന്നിവ സമർപ്പിക്കേണ്ടതുണ്ട്
നിലവിലുള്ള ഇന്ത്യ പോസ്റ്റ് നിക്ഷേപകർ തങ്ങളുടെ ആധാർ ഇതിനകം സമർപ്പിച്ചിട്ടില്ലെങ്കിൽ 2023 സെപ്റ്റംബർ 30-ന് മുമ്പ് സമർപ്പിക്കണം. ചുവടെ പറയുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ രണ്ട് മാസത്തിനുള്ളിൽ പാൻ സമർപ്പിക്കേണ്ടതുണ്ട്. നിക്ഷേപകൻ രേഖകള്‍ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ അക്കൗണ്ട് നിഷ്ക്രിയമാകും.
എ) ഏതെങ്കിലും അക്കൗണ്ടിലെ ബാലൻസ് 50,000 രൂപയിൽ കൂടുതലാകുമ്പോൾ
ബി) ഒരു സാമ്പത്തിക വർഷത്തിൽ ബാങ്ക് അക്കൗണ്ടിലെ എല്ലാ ക്രെഡിറ്റുകളുടെയും ആകെ തുക ഒരു ലക്ഷം രൂപയിൽ കൂടുതലാകുമ്പോൾ
സി) അക്കൗണ്ടിൽ നിന്ന് ഒരു മാസത്തെ പിൻവലിക്കൽ 10,000 രൂപ കവിയുമ്പോൾ.
രണ്ടാമത്തെ മുൻകൂർ നികുതി അടക്കാനുള്ള അവസാന തീയതി സെപ്തംബർ 15
മുന്‍കൂർ നികുതി അടയ്ക്കുന്നതിനു ബാധ്യതയുള്ളവർ സെപ്റ്റംബർ 15 -ന് മുമ്പ് അടയ്ക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രതിമാസം 1 ശതമാനം നിരക്കില്‍ നികുതിത്തുകയ്ക്ക് പിഴപ്പലിശ നല്‍കണം.
വാടക രഹിത താമസസ്ഥലം
തൊഴില്‍ദായകര്‍ ജോലിക്കാര്‍ക്ക് വാടകയില്ലാതെ താമസ സ്ഥലം നല്‍കുമ്പോള്‍ നികുതി കണക്കാക്കുന്നതു സംബന്ധിച്ച പുതിയ നിയമം സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വന്നു. പഴയ നിയമത്തിനു ഓഗസ്റ്റ് 31 വരെ സാധുതയുണ്ടായിരിക്കും.
സൌജന്യ ആധാർ പുതുക്കല്‍
സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്. ഈ സേവനം മൈ ആധാർ പോർട്ടലിൽ മാത്രം സൗജന്യമാണ്. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് ഈടാക്കുകയും ചെയ്യുന്നു. സെപ്തംബർ 15 മുതൽ, ആധാർ കാർഡിന്റെ അപ്‌ഡേറ്റിന് മൈ ആധാർ പോർട്ടലിൽ ഫീസ് ഈടാക്കും.
ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് നോമിനി
ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടില്‍ നോമിനിയെ കൂട്ടിച്ചേർക്കാനുള്ള അവസാനി തീയതി സെപ്റ്റംബര്‍ 30 ആണ്. അക്കൗണ്ടില്‍ നോമിനിയെ കൂട്ടി ച്ചേര്‍ക്കുകയോ അല്ലെങ്കില്‍ നോമിനി ചേര്‍ക്കുന്നില്ല എന്ന വിവരം ചേര്‍ക്കുകയോ ചെയ്യണം. ഇതു ചെയ്യാത്ത അക്കൗണ്ടുകളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ വ്യാപാരം നടത്താന്‍ സാധിക്കില്ല. സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ( സെബി) മാര്‍ഗനിര്‍ദ്ദേശമാണ്.
ടി പ്ലസ് 3 ലിസ്റ്റിംഗ് സ്വമേധയാ സെപ്റ്റംബർ ഒന്ന് മുതല്‍
ഇഷ്യു നട ത്തി മൂന്നു പ്രവൃ ത്തിദിന ത്തിനുള്ളില്‍ ( ടി പ്ലസ് 3) ലിസ്റ്റ് ചെയ്യണമെന്നുള്ള മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ നിബന്ധന സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്വമേധയാ കമ്പനികള്‍ക്കു നട പ്പാക്കാം. 2023 ഡിസംബര്‍ ഒന്നു മുതല്‍ പുതിയ നിയമം എല്ലാ പബ്‌ളിക് ഇഷ്യുവിനും ബാധകമാക്കും. (എ ന്താണ് ടി പ്ലസ് 3. ഇവിടെ ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇഷ്യു അവസാനിച്ച തീയതിയാണ്. തുടര്‍ന്ന് മൂന്നാം പ്രവൃത്തിദിനത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യണം. ഉദാഹരണത്തിന് സെപ്റ്റംബർ അഞ്ചിന് ഇഷ്യു പൂർത്തിയാക്കുന്ന കമ്പനി ഓഹരികള്‍ എട്ടിന് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യണം.