image

19 Jan 2022 9:22 AM IST

Economy

'പീക്ക് മാർജിൻ' നിയമങ്ങൾ പാലിക്കാനാകില്ലെന്ന് എ എൻ എം ഐ

MyFin Desk

പീക്ക് മാർജിൻ നിയമങ്ങൾ പാലിക്കാനാകില്ലെന്ന് എ എൻ എം ഐ
X

Summary

ഇൻട്രാ-ഡേ വിപണനവുമായി ബന്ധപ്പെട്ട ‘പീക്ക് മാർജിൻ’ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള ബുദ്ധിമു‌ട്ടുകൾ ചൂണ്ടിക്കാട്ടി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് വീണ്ടും കത്തയച്ചതായി സ്റ്റോക്ക് ബ്രോക്കർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ചസ് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (എ എൻ എം ഐ) അറിയിച്ചു. പുതിയ മാർജിൻ നിയമപ്രകാരം, ഇടപാടുകാർ വ്യാപാരം നടത്തുമ്പോൾ തുക മുൻകൂട്ടി (വ്യാപാരത്തിന് മുമ്പ്) ശേഖരിക്കാൻ ട്രേഡിംഗ് അംഗങ്ങൾ നിർബന്ധിതരാകുന്നു. എ എൻ എം ഐ അംഗങ്ങൾ മുൻകൂർ, പീക്ക് മാർജിൻ കംപ്ലയൻസ് എന്നിവ പാലിക്കുന്നതിലെ ബുദ്ധിമുട്ട് […]


ഇൻട്രാ-ഡേ വിപണനവുമായി ബന്ധപ്പെട്ട ‘പീക്ക് മാർജിൻ’ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള ബുദ്ധിമു‌ട്ടുകൾ ചൂണ്ടിക്കാട്ടി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് വീണ്ടും കത്തയച്ചതായി സ്റ്റോക്ക് ബ്രോക്കർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ചസ് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (എ എൻ എം ഐ) അറിയിച്ചു.

പുതിയ മാർജിൻ നിയമപ്രകാരം, ഇടപാടുകാർ വ്യാപാരം നടത്തുമ്പോൾ തുക മുൻകൂട്ടി (വ്യാപാരത്തിന് മുമ്പ്) ശേഖരിക്കാൻ ട്രേഡിംഗ് അംഗങ്ങൾ നിർബന്ധിതരാകുന്നു. എ എൻ എം ഐ അംഗങ്ങൾ മുൻകൂർ, പീക്ക് മാർജിൻ കംപ്ലയൻസ് എന്നിവ പാലിക്കുന്നതിലെ ബുദ്ധിമുട്ട് സെബിക്കു മുന്നിൽ വിശദീകരിച്ചി‌‌‌ട്ടുണ്ട്.

"തങ്ങളുടെ നിയന്ത്രണത്തിനപ്പുറം മാർജിൻ നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ക്ലയന്റുകൾക്കും, മുൻകൂറായി തുക ശേഖരിക്കാൻ കഴിയാത്തതിന് ബ്രോക്കർമാരിൽ നിന്നും പിഴ ഈടാക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി" എ എൻ എം ഐ പറഞ്ഞു. അലോക്കേഷൻ സംവിധാനം പ്രവർത്തനക്ഷമമാകുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും സംഘ‌ടന കൂട്ടിച്ചേർത്തു.

എക്‌സ്‌ചേഞ്ചുകളും, ക്ലിയറിംഗ് കോർപ്പറേഷനും ദിവസേന ദശലക്ഷക്കണക്കിന് തുക പിഴയായി ഈടാക്കുന്നുണ്ട്. ഓരോ വർഷവും കണക്കുകൾ പരിശോധിക്കുമ്പോൾ പിഴയിനത്തിലുള്ള തുക റീഫണ്ട് നൽകാൻ ബ്രോക്കർമാർ നിർബന്ധിതരാകുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ യുക്തിസഹജമായ തീരുമാനമെടുക്കാനാണ് എ എൻ എം ഐ സെബിയോട് അഭ്യർത്ഥിച്ചത്.

മിനിമം മാർജിനിൽ കവിഞ്ഞ് ബ്രോക്കർമാർ ഇത് പരമാവധി ഉപയോ​ഗപ്പെടുത്തുന്ന രീതി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020-ൽ സെബി 'പീക്ക് മാർജിൻ നിയമങ്ങൾ' പുറത്തിറക്കിയത്. ഇതു പ്രകാരം ബ്രോക്കർമാർക്ക് മാർജിൻ കണക്കാക്കുന്നതിനുള്ള 'എൻഡ്-ഓഫ്-ഡേ' പൊസിഷൻ ഉപയോഗിക്കുന്നതിൽ നിന്ന് 'ഇൻട്രാ-ഡേ പീക്ക്' പൊസിഷൻ മാർ​ഗം ഉപയോഗിക്കേണ്ടി വരുന്നു. കൂടാതെ, എക്‌സ്‌ചേഞ്ചുകൾ എല്ലാ മാർജിനുകളുടെയും സ്‌നാപ്പ്‌ഷോട്ടുകൾ നാല് വ്യത്യസ്‌ത സമയങ്ങളിൽ എടുക്കണമെന്നും നിയമാവലിയിലുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന മാർജിൻ ആണ് 'പീക്ക് മാർജിൻ' ആയി കണക്കാക്കുന്നത് .

സെബിയുടെ 'പീക്ക് മാർജിൻ' റെഗുലേഷൻ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

ആദ്യ ഘട്ടത്തിൽ, വ്യാപാരികൾ 2020 ഡിസംബറിനും 2021 ഫെബ്രുവരിക്കും ഇടയിൽ പീക്ക് മാർജിനിന്റെ 25 ശതമാനമെങ്കിലും നിലനിർത്തേണ്ടതായിരുന്നു.

രണ്ടാം ഘട്ടമായ 2021 മാർച്ചിനും മെയ് മാസത്തിനും ഇടയിൽ ഈ മാർജിൻ 50 ശതമാനമായി ഉയർത്തി. 2021 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്നാം ഘട്ടത്തിൽ 75 ശതമാനമായും ഒടുവിൽ 2021 സെപ്തംബർ മുതൽ 100 ​​ശതമാനമായും ഈ മാർജിൻ വർധിപ്പിച്ചു.

പുതിയ നിയമങ്ങൾക്ക് മുമ്പ്, മാർജിനുകൾ മുൻകൂറായി കണക്കാക്കി എൻഡ്-ഓഫ്-ഡേ പൊസിഷനുകൾ ഉപയോഗിച്ചാണ് വിലയിരുത്തിയത്. ഇതുമൂലം നിക്ഷേപകർക്ക് വളരെ ഉയർന്ന മാർജിൻ നൽകാൻ ബ്രോക്കർമാർക്ക് കഴിഞ്ഞു. ചിലപ്പോൾ വളരെ കുറഞ്ഞ മാർജിനുകൾ ശേഖരിക്കുന്നതിലും ഇതുകൊണ്ടെത്തിച്ചു.

,