24 Jan 2022 2:43 PM IST
Summary
മൈക്രോ ഫിനാന്‍സില്‍ നിന്ന് സ്വകാര്യ ബാങ്കായി മാറിയ ബന്ധന്‍ ബാങ്കിന്റെ മൂന്നാം പാദ ലാഭം (net profit) 35.8 ശതമാനം ഉയര്‍ന്ന് 858.9 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 632.6 കോടി രൂപയായിരുന്നു ലാഭം. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്ക് മികച്ച പ്രകടനം കാഴ്ച്ച വച്ചു. മാന്ദ്യത്തിന് ശേഷം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച വീണ്ടും കുതിച്ചതായി ബന്ധന്‍ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ്രശേഖര്‍ ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. […]
മൈക്രോ ഫിനാന്‍സില്‍ നിന്ന് സ്വകാര്യ ബാങ്കായി മാറിയ ബന്ധന്‍ ബാങ്കിന്റെ മൂന്നാം പാദ ലാഭം (net profit) 35.8 ശതമാനം ഉയര്‍ന്ന് 858.9 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 632.6 കോടി രൂപയായിരുന്നു ലാഭം.
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്ക് മികച്ച പ്രകടനം കാഴ്ച്ച വച്ചു. മാന്ദ്യത്തിന് ശേഷം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച വീണ്ടും കുതിച്ചതായി ബന്ധന്‍ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ്രശേഖര്‍ ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, തുക മാറ്റിവച്ചതു മൂലം (provision coverage) ബാങ്ക് 3,009 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ചന്ദ്രശേഖര്‍ ഘോഷിന്റെ അഭിപ്രായത്തില്‍, ബാങ്കിന്റെ എന്‍ ഐ എം (net interest margin) 7.8 ശതമാനമാണ്. അതേസമയം, മൊത്ത ലാഭവും, എന്‍ പി എയും (കിട്ടാക്കടം) താഴേയ്ക്ക് പോയി.
ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ മൂലധന പര്യാപ്തത അനുപാതം (capital adequacy ratio) 20 ശതമാനമായിരുന്നു. തുക മാറ്റിവച്ചതു സംബന്ധിച്ച അനുപാതം (provision coverage ratio) 74.4 ശതമാനവുമാണ്. ഈ പാദത്തിന്റെ അവസാനത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 1,72,000 കോടി രൂപയിലെത്തി. (ജനുവരി 21)