28 Jan 2022 7:27 AM IST
Summary
2022 ബജറ്റില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, വിപണനം, ആധുനിക ഗവേഷണ-വികസന ലാബുകള്‍ സ്ഥാപിക്കല്‍, പ്രത്യേക സാമ്പത്തിക മേഖല വഴി അസംസ്‌കൃത വസ്തുക്കളുടെ തീരുവ രഹിത ഇറക്കുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടികള്‍ എടുക്കണമെന്ന് ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിപിസിഐ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യ-പാനീയ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. വ്യവസായത്തിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റുകള്‍ നല്‍കണമെന്നും ഭക്ഷ്യ വിതരണ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബജറ്റിന് മുന്നോടിയായുള്ള അവരുടെ ആവശ്യങ്ങളില്‍ പറയുന്നു. ഭക്ഷ്യ […]
2022 ബജറ്റില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, വിപണനം, ആധുനിക ഗവേഷണ-വികസന ലാബുകള്‍ സ്ഥാപിക്കല്‍, പ്രത്യേക സാമ്പത്തിക മേഖല വഴി അസംസ്‌കൃത വസ്തുക്കളുടെ തീരുവ രഹിത ഇറക്കുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടികള്‍ എടുക്കണമെന്ന് ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിപിസിഐ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യ-പാനീയ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്.
വ്യവസായത്തിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റുകള്‍ നല്‍കണമെന്നും ഭക്ഷ്യ വിതരണ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബജറ്റിന് മുന്നോടിയായുള്ള അവരുടെ ആവശ്യങ്ങളില്‍ പറയുന്നു. ഭക്ഷ്യ മേഖലയിലെ പരിശോധനയ്ക്കുള്ള സബ്‌സിഡി, ഭക്ഷ്യ-പാനീയ സാങ്കേതിക യന്ത്രങ്ങളുടെ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഫണ്ട്, കൂടാതെ എംഎസ്എംഇകള്‍ക്കുള്ള പലിശ പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള നടപടികള്‍ 2022 ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ടിപിസിഐ ആവശ്യപ്പെട്ടു.
സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാര്‍ഷിക-ഭക്ഷ്യ മേഖലയുടെ വലിയ സാധ്യതകള്‍ പരിശോധിക്കണം. ഈ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും ആവശ്യമാണെന്ന് ടിപിസിഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി കെ ഗൗബ പറഞ്ഞു. മഹാമരിക്കിടയിലും കാര്‍ഷിക-ഭക്ഷ്യ മേഖല 20 ശതമാനത്തിലധികം സുസ്ഥിര വളര്‍ച്ച കാണിക്കുന്നുന്നുണ്ടെന്നും കാര്‍ഷിക, ഭക്ഷ്യ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 40 ബില്യണ്‍ ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.