image

15 Feb 2022 11:10 AM IST

Power

ഐസിഎഐ വാര്‍ഷിക പുരസ്‌കാരം ടാറ്റ-പവര്‍ ഡിഡിഎല്ലിന്

MyFin Desk

ഐസിഎഐ വാര്‍ഷിക പുരസ്‌കാരം ടാറ്റ-പവര്‍ ഡിഡിഎല്ലിന്
X

Summary

ഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക റിപ്പോര്‍ട്ടിലെ മികവിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ (ഐ സി എ എല്‍) അവാര്‍ഡ് ടാറ്റ പവര്‍ ഡെല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡിന് ലഭിച്ചു. ടാറ്റപവര്‍-ഡി ഡി എല്ലിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക പ്രസ്താവനകളും 'സില്‍വര്‍ ഷീല്‍ഡ്' വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക പ്രസ്താവനകളിലെ വിവരങ്ങള്‍ തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിനായി ഐ സി എ ഐയുടെ റിസര്‍ച്ച് കമ്മിറ്റി 'ഐ സി എ ഐ അവാര്‍ഡ്‌സ് […]


ഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക റിപ്പോര്‍ട്ടിലെ മികവിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ (ഐ സി എ എല്‍) അവാര്‍ഡ് ടാറ്റ പവര്‍ ഡെല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡിന് ലഭിച്ചു. ടാറ്റപവര്‍-ഡി ഡി എല്ലിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക പ്രസ്താവനകളും 'സില്‍വര്‍ ഷീല്‍ഡ്' വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സാമ്പത്തിക പ്രസ്താവനകളിലെ വിവരങ്ങള്‍ തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിനായി ഐ സി എ ഐയുടെ റിസര്‍ച്ച് കമ്മിറ്റി 'ഐ സി എ ഐ അവാര്‍ഡ്‌സ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ്' എന്ന പേരില്‍ എല്ലാ വര്‍ഷവും മത്സരം നടത്തുന്നുണ്ട്. ഏഴ് വിഭാഗങ്ങളിലായുള്ള ഈ അവാര്‍ഡ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് നല്‍കുന്നത്.
എന്‍ ബി സി സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി കെ ഗുപ്ത അധ്യക്ഷനായ ജൂറിയും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ അംഗങ്ങളും ചേര്‍ന്നാണ് ടാറ്റ പവര്‍- ഡി ഡി എല്ലിനെ തിരഞ്ഞെടുത്തത്. അടിസ്ഥാന സൗകര്യ നിര്‍മ്മാണ മേഖല വിഭാഗത്തിലാണ് ടാറ്റ പവര്‍ ഡി ഡി എല്ലിന് പുരസ്‌കാരം ലഭിച്ചത്. ഓര്‍ഗനൈസേഷന്‍ സ്വീകരിച്ച അക്കൗണ്ടിംഗ് രീതികള്‍, സാമ്പത്തിക പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നതിനും അവതരിപ്പിക്കുന്നതിനുമായി സ്വീകരിച്ച നയങ്ങള്‍, വാര്‍ഷിക റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന മറ്റു വിവരങ്ങള്‍ എന്നിവ ജൂറി അവലോകനം ചെയ്തു.