16 Feb 2022 9:19 PM IST
Summary
ഡെല്‍ഹി: ഗസ്റ്റ് ലക്ചര്‍മാരുടെ വരുമാനത്തിന് 18 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിന്റെ (എ എ ആര്‍) കര്‍ണാടക ബെഞ്ച് വിധിച്ചു. ഇതോടെ ഉയര്‍ന്ന വരുമാനമുള്ള ഫ്രീലാന്‍സ് പ്രവര്‍ത്തകര്‍, റിസേര്‍ച്ച് ചെയ്യുന്നവര്‍, പ്രൊഫസര്‍മാര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, സ്‌പെഷ്യലൈസ്ഡ് ട്യൂട്ടര്‍മാര്‍ എന്നിവരെല്ലാം 18 ശതമാനം ജി എസ് ടി വലയിലേക്ക് കയറും. ഇവ 'മറ്റ് പ്രൊഫഷണല്‍,ടെക്‌നിക്കല്‍ ആന്‍ഡ് ബിസിനസ് സേവന'ങ്ങളുടെ പരിധിയിലാണെന്നും സേവനങ്ങളുടെ 'ഒഴിവ്' വിഭാഗത്തിലല്ലെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് എ എ ആര്‍ വ്യക്തത വരുത്തി. […]
ഡെല്‍ഹി: ഗസ്റ്റ് ലക്ചര്‍മാരുടെ വരുമാനത്തിന് 18 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിന്റെ (എ എ ആര്‍) കര്‍ണാടക ബെഞ്ച് വിധിച്ചു. ഇതോടെ ഉയര്‍ന്ന വരുമാനമുള്ള ഫ്രീലാന്‍സ് പ്രവര്‍ത്തകര്‍, റിസേര്‍ച്ച് ചെയ്യുന്നവര്‍, പ്രൊഫസര്‍മാര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, സ്‌പെഷ്യലൈസ്ഡ് ട്യൂട്ടര്‍മാര്‍ എന്നിവരെല്ലാം 18 ശതമാനം ജി എസ് ടി വലയിലേക്ക് കയറും. ഇവ 'മറ്റ് പ്രൊഫഷണല്‍,ടെക്‌നിക്കല്‍ ആന്‍ഡ് ബിസിനസ് സേവന'ങ്ങളുടെ പരിധിയിലാണെന്നും സേവനങ്ങളുടെ 'ഒഴിവ്' വിഭാഗത്തിലല്ലെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് എ എ ആര്‍ വ്യക്തത വരുത്തി. അതുകൊണ്ട് ഇത്തരം സേവനങ്ങള്‍ 18 ശതമാനം ജി എസ് ടി ബ്രാക്കറ്റില്‍ വരും.
20 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഗസ്റ്റ് ലെക്ചറര്‍മാര്‍ 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കണം എന്നതാണ് എ എ ആര്‍ ഉത്തരവ് വിവക്ഷിക്കുന്നത്.
അപേക്ഷകനായ സായിറാം ഗോപാല്‍കൃഷ്ണ ഭട്ട്, ഗസ്റ്റ് ലെക്ചറുകള്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം നികുതി വിധേയമായ സേവനമാണോ എന്ന് വ്യക്തത വരുത്താനാണ് എ എ ആറിനെ സമീപിച്ചത്. ഇന്‍സ്ട്രക്ടര്‍മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ക്കും പുതിയ ചട്ടം ബാധകമാകും.
എ എ ആര്‍
1993 ലെ ഫിനാന്‍സ് ചട്ടങ്ങള്‍ക്കനുസരിച്ചാണ് ഐ ടി വകുപ്പ് സ്‌കീം ഓഫ് അഡ്വാന്‍സ് റൂളിംഗ് നടപ്പാക്കിയത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നയിക്കുന്ന അഡ്ജ്യൂഡിക്കേഷന്‍ ബോഡിയാണ് ഇത്. ഇതിന്റെ ഉത്തരവ് ഐ ടി വകുപ്പിനും പരാതിക്കാരനും ഒരു പോലെ ബാധകമാണ്.