22 Feb 2022 2:27 PM IST
Summary
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. കഴിഞ്ഞ ദിവസമുണ്ടായ നേരിയ ഇടിവിന് ശേഷമാണ് വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. പവന് 280 രൂപ വര്‍ധിച്ച് 37,000 രൂപയില്‍ എത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,625 രൂപയായി. കഴിഞ്ഞ ദിവസം പവന് 72 രൂപ കുറഞ്ഞ് 36,720 രൂപയിലും, ഗ്രാമിന് 9 രൂപ കുറഞ്ഞ് 4,590 രൂപയിലും എത്തിയിരുന്നു. ഈ മാസം 19, 20 തീയതികളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും […]
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. കഴിഞ്ഞ ദിവസമുണ്ടായ നേരിയ ഇടിവിന് ശേഷമാണ് വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. പവന് 280 രൂപ വര്‍ധിച്ച് 37,000 രൂപയില്‍ എത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,625 രൂപയായി. കഴിഞ്ഞ ദിവസം പവന് 72 രൂപ കുറഞ്ഞ് 36,720 രൂപയിലും, ഗ്രാമിന് 9 രൂപ കുറഞ്ഞ് 4,590 രൂപയിലും എത്തിയിരുന്നു. ഈ മാസം 19, 20 തീയതികളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,440ല്‍ മൂന്നു തവണയാണ് സ്വര്‍ണ വില എത്തിയത്. റഷ്യ-യുക്രെയ്ൻ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കൂടാന്‍ കാരണമാകുന്നുണ്ട്. യുക്രെയ്നിലെ റഷ്യന്‍ വിമത മേഖലകളെ റഷ്യന്‍ നേതൃത്വം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.