image

1 March 2022 12:08 PM IST

Banking

ഫെബ്രുവരിയിൽ ജിഎസ്ടി വരുമാനത്തിൽ 18% വർധനവ്

James Paul

ഫെബ്രുവരിയിൽ ജിഎസ്ടി വരുമാനത്തിൽ 18%  വർധനവ്
X

Summary

ഡെൽഹി: ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ ജിഎസ് ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി.  മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വളർച്ച. എന്നാൽ വിൽപ്പന നികുതിയിൽ കുറവുണ്ടായി. ജനുവരിയിലെ വിൽപ്പന നികുതി1,40,986 കോടി രൂപയായിരുന്നു. 2022 ഫെബ്രുവരിയിൽ സമാഹരിച്ച മൊത്ത ജിഎസ് ടി വരുമാനം 1,33,026 കോടി രൂപയാണ്. ഇതിൽ കേന്ദ്ര ജിഎസ്ടി 24,435 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,779 രൂപയുമാണ്. സംയോജിത ജിഎസ്ടി 67,471 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ ശേഖരിച്ച 33,837 […]


ഡെൽഹി: ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ ജിഎസ് ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വളർച്ച. എന്നാൽ വിൽപ്പന നികുതിയിൽ കുറവുണ്ടായി. ജനുവരിയിലെ വിൽപ്പന നികുതി1,40,986 കോടി രൂപയായിരുന്നു.

2022 ഫെബ്രുവരിയിൽ സമാഹരിച്ച മൊത്ത ജിഎസ് ടി വരുമാനം 1,33,026 കോടി രൂപയാണ്. ഇതിൽ കേന്ദ്ര ജിഎസ്ടി 24,435 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,779 രൂപയുമാണ്. സംയോജിത ജിഎസ്ടി 67,471 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ ശേഖരിച്ച 33,837 കോടി രൂപ ഉൾപ്പെടെ) യുമാണ്. സെസ് ഇനത്തിൽ 10,340 കോടി രൂപയും ( ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച 638 കോടി ഉൾപ്പെടെ) ആണ് ലഭിച്ചത്. ധന മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

2022 ഫെബ്രുവരിയിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 18 ശതമാനം കൂടുതലും 2020 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തേക്കാൾ 26 ശതമാനം കൂടുതലുമാണ്.

ഫെബ്രുവരിയിൽ 28 ദിവസത്തെ കണക്കെടുക്കുന്നതി‌നാൽ സാധാരണ ജനുവരിയിൽ ലഭിക്കുന്നതിനേക്കാൾ വരുമാനം കുറവായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ജനുവരിയിൽ പല സംസ്ഥാനങ്ങളും ഭാഗിക ലോക്ക്ഡൗൺ, വാരാന്ത്യ രാത്രി കർഫ്യൂ, വിവിധ നിയന്ത്രണങ്ങൾ എന്നിവ നടപ്പിലാക്കിയതിനാലാണ് കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയത്. ഫെബ്രുവരിയോടെ കോവി‍‍ഡ് നിയന്ത്രണത്തിലായത് വരുമാനം വർദ്ധിക്കാൻ കാരണമായി.

Tags: