6 March 2022 8:49 AM IST
Summary
ചെന്നൈ : ചെന്നൈയിലെ പ്ലാന്റില്‍ ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിച്ചുവെന്നറിയിച്ച് ജര്‍മ്മന്‍ ആഡംബരക്കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 'ഇന്‍ഡിവിഡുവല്‍ 740എല്‍ഐ എം സ്‌പോര്‍ട്ട് എഡിഷന്‍' വാഹനത്തിനാണ് ഈ പ്രത്യേക നേട്ടം ലഭിച്ചതെന്നും കമ്പനി വ്യക്തമാക്കി. പ്രാദേശിക ഡീലേഴ്‌സുമായുള്ള സഹകരണം ശക്തമായതാണ് കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുവാന്‍ സഹായമായതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് (ചെന്നൈ പ്ലാന്റ്) മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡോസ് അറിയിച്ചു. 2007 മാര്‍ച്ച് 29നാണ് ചെന്നൈയിലുള്ള പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രാദേശികമായി നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം ഓരോ വര്‍ഷവും […]
ചെന്നൈ : ചെന്നൈയിലെ പ്ലാന്റില്‍ ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിച്ചുവെന്നറിയിച്ച് ജര്‍മ്മന്‍ ആഡംബരക്കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 'ഇന്‍ഡിവിഡുവല്‍ 740എല്‍ഐ എം സ്‌പോര്‍ട്ട് എഡിഷന്‍' വാഹനത്തിനാണ് ഈ പ്രത്യേക നേട്ടം ലഭിച്ചതെന്നും കമ്പനി വ്യക്തമാക്കി. പ്രാദേശിക ഡീലേഴ്‌സുമായുള്ള സഹകരണം ശക്തമായതാണ് കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുവാന്‍ സഹായമായതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് (ചെന്നൈ പ്ലാന്റ്) മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡോസ് അറിയിച്ചു.
2007 മാര്‍ച്ച് 29നാണ് ചെന്നൈയിലുള്ള പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രാദേശികമായി നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം ഓരോ വര്‍ഷവും കമ്പനി വര്‍ധിപ്പിച്ച് വരികയായിരുന്നു. 2 സീരീസ് ഗ്രാന്‍ കൂപ്പേ, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, എം 340 ഐ, 5 സീരിസ്, 6 സീരിസ് ഗ്രാന്‍ ടുറിസ് മോ, 7 സീരിസ്, എസ്‌ക്‌സ് 1, എക്‌സ് 3, എക്‌സ് 4, എക്‌സ് 5, എക്‌സ് 7, മിനി കണ്‍ട്രിമാന്‍ തുടങ്ങി 13 മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നുണ്ട്.