image

6 March 2022 12:15 PM IST

Corporates

ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് 2500 കോടി വരുമാനം : ഐഎസ്എസ്

MyFin Desk

ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് 2500 കോടി വരുമാനം : ഐഎസ്എസ്
X

Summary

ഡെല്‍ഹി :  2025നകം ഇന്ത്യയില്‍ നിന്നുള്ള വരുമാനം 2500 കോടി രൂപയായി ഉയര്‍ത്തുമെന്നറിയിച്ച് ഐഎസ്എസ് ഫെസിലിറ്റി സര്‍വീസസ് ഇന്ത്യ. ഡെന്‍മാര്‍ക്ക് ആസ്ഥാനമായ ഐഎസ്എസ് ഗ്രൂപ്പിന്റെ ഉപവിഭാഗമാണിത്. മാത്രമല്ല വരുന്ന രണ്ട് വര്‍ഷത്തികം 25,000 ആളുകളെ വിവിധ തസ്തികകളില്‍ നിയമിക്കാനും നീക്കമുണ്ട്. ഓഫീസ് - വ്യാവസായിക കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത് ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് സര്‍വീസുകളിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 3,50,000 ജീവനക്കാരാണ് ഐഎസ്എസിനുള്ളത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആഗോള വരുമാനം 71 ബില്യണ്‍ ഡാനിഷ് ക്രോണായിരുന്നു (ഡെന്‍മാര്‍ക്കിലെ […]


ഡെല്‍ഹി : 2025നകം ഇന്ത്യയില്‍ നിന്നുള്ള വരുമാനം 2500 കോടി രൂപയായി ഉയര്‍ത്തുമെന്നറിയിച്ച് ഐഎസ്എസ് ഫെസിലിറ്റി സര്‍വീസസ് ഇന്ത്യ. ഡെന്‍മാര്‍ക്ക് ആസ്ഥാനമായ ഐഎസ്എസ് ഗ്രൂപ്പിന്റെ ഉപവിഭാഗമാണിത്. മാത്രമല്ല വരുന്ന രണ്ട് വര്‍ഷത്തികം 25,000 ആളുകളെ വിവിധ തസ്തികകളില്‍ നിയമിക്കാനും നീക്കമുണ്ട്. ഓഫീസ് - വ്യാവസായിക കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത് ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് സര്‍വീസുകളിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 3,50,000 ജീവനക്കാരാണ് ഐഎസ്എസിനുള്ളത്.

കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആഗോള വരുമാനം 71 ബില്യണ്‍ ഡാനിഷ് ക്രോണായിരുന്നു (ഡെന്‍മാര്‍ക്കിലെ ഔദ്യോഗിക കറന്‍സി). 2005ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ഐഎസ്എസ് 23 സംസ്ഥാനങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനം വ്യാപിപ്പിച്ചു. രാജ്യത്തെ 4,500 സൈറ്റുകളിലായി 800 ക്ലയിന്റുകളും 50,000 ജീവനക്കാരുമുണ്ടെന്നും ഐഎസ്എസ് ഫെസിലിറ്റി സര്‍വീസസ് ഇന്ത്യാ സിഇഒ അക്ഷ് റൊഹാത്ഗി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020ലെ ആകെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 20 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.

2021 ആയപ്പോള്‍ വരുമാനത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും ഇപ്പോള്‍ കമ്പനിയുടെ ഭൂരിഭാഗം ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ല്‍ 1800 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. ആഗോള കമ്പനികള്‍ രാജ്യത്തേക്ക് നിക്ഷേപിക്കുവാനുള്ള സാധ്യത മുന്നില്‍ കണ്ട് വരുന്ന രണ്ട് വര്‍ഷത്തിനകം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുവാനുള്ള നീക്കത്തിലാണ് ഐഎസ്എസ്.