16 March 2022 2:34 PM IST
Summary
ഡെല്‍ഹി: എലവേഷന്‍ ക്യാപിറ്റലും വെഞ്ച്വര്‍ ഹൈവേയും നേതൃത്വം നല്‍കുന്ന സീഡ് ഫണ്ടിംഗ് റൗണ്ടില്‍ 3.5 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 26 കോടി രൂപ) സമാഹരിച്ചതായി ഹെല്‍ത്ത്-ടെക് പ്ലാറ്റ്ഫോമായ ക്യൂര്‍ലിങ്ക്. ഡിജിറ്റല്‍ സ്പാരോ ക്യാപിറ്റലിന്റേയും പേടിഎം ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ്മ തുടങ്ങിയ ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നുള്ള പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്പന്നം, വളര്‍ച്ച വെല്‍നസ് പ്രൊഫഷണലുകളുെട നിയമനം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക ഫണ്ട് വിനിയോഗിക്കും. കൂടാതെ ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, സൈക്യാട്രി തുടങ്ങിയ വിവിധ മെഡിക്കല്‍ സ്‌പെഷ്യലൈസേഷനുകളുടെ സേവനങ്ങള്‍ക്കും […]
ഡെല്‍ഹി: എലവേഷന്‍ ക്യാപിറ്റലും വെഞ്ച്വര്‍ ഹൈവേയും നേതൃത്വം നല്‍കുന്ന സീഡ് ഫണ്ടിംഗ് റൗണ്ടില്‍ 3.5 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 26 കോടി രൂപ) സമാഹരിച്ചതായി ഹെല്‍ത്ത്-ടെക് പ്ലാറ്റ്ഫോമായ ക്യൂര്‍ലിങ്ക്.
ഡിജിറ്റല്‍ സ്പാരോ ക്യാപിറ്റലിന്റേയും പേടിഎം ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ്മ തുടങ്ങിയ ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നുള്ള പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്പന്നം, വളര്‍ച്ച വെല്‍നസ് പ്രൊഫഷണലുകളുെട നിയമനം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക ഫണ്ട് വിനിയോഗിക്കും. കൂടാതെ ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, സൈക്യാട്രി തുടങ്ങിയ വിവിധ മെഡിക്കല്‍ സ്‌പെഷ്യലൈസേഷനുകളുടെ സേവനങ്ങള്‍ക്കും ആഗോള വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും ഫണ്ടുകള്‍ ഉപയോഗിക്കുംമെന്നും ക്യൂര്‍ലിങ്ക് വ്യക്തമാക്കി.
2021 ലാണ് അമന്‍ സിംഗ്ലയും ദിവ്യാന്‍ഷ് ജെയിനും ക്യൂര്‍ലിങ്ക് സ്ഥാപിക്കുന്നത്. വാട്ട്സ്ആപ്പ് വഴി രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി കണക്ട് ചെയ്യാന്‍ ഇതുവഴി സാധിക്കുന്നു.
ക്യൂര്‍ലിങ്ക് നിലവില്‍ ഗുരുഗ്രാമിലും ഭോപ്പാലിലും സജീവമാണ്, കൂടാതെ ഡല്‍ഹി-എന്‍സിആറില്‍ കൂടുതല്‍ വിപുലീകരിക്കാനും ഈ വര്‍ഷം അവസാനത്തോടെ ലഖ്നൗ, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളുടെ അടുത്ത നിരയില്‍ പരീക്ഷണം നടത്താനും പദ്ധതിയിടുന്നു.