image

20 March 2022 11:34 AM IST

News

ലോക സന്തോഷ ദിനത്തിലും ഇന്ത്യയ്ക്ക് 'സങ്കടമോ' ?

MyFin Desk

ലോക സന്തോഷ ദിനത്തിലും ഇന്ത്യയ്ക്ക് സങ്കടമോ ?
X

Summary

ഡെല്‍ഹി :  ഇന്ന് ലോക സന്തോഷ ദിനം (International Day of Happiness). പക്ഷെ ഇന്ത്യയ്ക്ക് അത്ര സന്തോഷമില്ലെന്നാണ് റിപ്പോർട്ടുകൾ. ഹാപ്പിനെസ്സ് ഇൻഡെക്സ് പ്രകാരം സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വളരെ പിന്നിലാണ്. ധനത്തിന്റെ കാര്യത്തില്‍ സമ്പന്നതയും സന്തോഷത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് വിദേശികൾ. വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം മികച്ച സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളില്‍ വളരെ പിന്നിലാണ് ഇന്ത്യ. കൃത്യമായി പറഞ്ഞാല്‍ 136-ാം സ്ഥാനം. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഫിന്‍ലാന്റാണ് […]


ഡെല്‍ഹി : ഇന്ന് ലോക സന്തോഷ ദിനം (International Day of Happiness). പക്ഷെ ഇന്ത്യയ്ക്ക് അത്ര സന്തോഷമില്ലെന്നാണ് റിപ്പോർട്ടുകൾ. ഹാപ്പിനെസ്സ് ഇൻഡെക്സ് പ്രകാരം സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വളരെ പിന്നിലാണ്.

ധനത്തിന്റെ കാര്യത്തില്‍ സമ്പന്നതയും സന്തോഷത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് വിദേശികൾ. വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം മികച്ച സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളില്‍ വളരെ പിന്നിലാണ് ഇന്ത്യ. കൃത്യമായി പറഞ്ഞാല്‍ 136-ാം സ്ഥാനം. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഫിന്‍ലാന്റാണ് ഈ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. 146 രാജ്യങ്ങളുള്ള പട്ടികയില്‍ ഡെന്മാര്‍ക്ക്, ഐസ്ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ്, ലക്‌സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രയേല്‍, ന്യൂസീലാന്റ് എന്നീ രാജ്യങ്ങളും മുന്‍പന്തിയിലാണ്.

ഗാലപ്പ് വേള്‍ഡ് പോള്‍ ഡാറ്റയുടെ മേല്‍നോട്ടത്തിലുള്ള സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ് വര്‍ക്കിന്റെ പ്രസിദ്ധീകരണമാണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു വര്‍ഷമായി റിപ്പോര്‍ട്ട് ഇറങ്ങുന്നുണ്ട്. സാമ്പത്തികവും, സാമൂഹികവുമായ ഘടകങ്ങള്‍ക്ക് പുറമേ ആളുകള്‍ സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ പറ്റിയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി ഡാറ്റ ഉപയോഗിച്ചാണ് രാജ്യങ്ങള്‍ക്കുള്ള റാങ്കിംഗ് നിശ്ചയിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇന്ത്യ അല്‍പം മുന്നിലേക്ക് വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെര്‍ബിയ, ബള്‍ഗേറിയ, റോമാനിയ എന്നീ രാജ്യങ്ങളും മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച റാങ്കിലേക്ക് എത്തി. എന്നാല്‍ ലെബനോന്‍, വെന്വേസല, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ റാങ്കിംഗില്‍ പിന്നിലേക്ക് പോയി. കോവിഡ് പ്രതിസന്ധിയ്ക്കും റഷ്യ-യുക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കുകയും ചെയ്യുന്ന അവസരത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സന്തോഷത്തിന് പിന്നിലെ പ്രധാന കാരണങ്ങളെ തിരിച്ചറിയുക എന്നതാണ് റിപ്പോര്‍ട്ടിൻറെ ലക്ഷ്യം. സന്തോഷകരമായ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ലോകരാജ്യങ്ങളെ റിപ്പോര്‍ട്ട് സഹായിക്കുമെന്നാണ് പ്രതീക്ഷ. രാജ്യങ്ങള്‍ക്ക് മാത്രമല്ല, കോര്‍പ്പറേറ്റുകളും ഈ റിപ്പോര്‍ട്ടിനെ ആശ്രയിക്കുന്നുണ്ട്. ഗൂഗിള്‍, ആമസോണ്‍, എയര്‍ബിഎന്‍ബി എന്നിവയുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ ചീഫ് ഹാപ്പിനെസ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.