5 April 2022 1:22 PM IST
Summary
ഡെല്‍ഹി: കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്കായി (സിഎസ്ആര്‍) ചെലവഴിച്ച 1.25ലക്ഷം കോടി രൂപയില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് പിഎം കെയറിലേക്കെത്തിയതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി റാവും ഇന്ദര്‍ജിത് സിംഗ് അറിയിച്ചു. രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിയില്‍ ഫണ്ടിന്റെ ഭൂരിഭാഗവും ഇതിനായി ചെലവഴിക്കുകയായിരുന്നു എന്നാണ് വിശശദീകരണം. സിഎസ്ആര്‍ ഫണ്ടിലേക്ക്് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയും ഉള്‍പ്പെടുത്താന്‍ ആദ്യം ശ്രമം നടന്നിരുന്നുവെങ്കിലും അത് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. കമ്പനി നിയമത്തിലെ സെക്ഷന്‍ 135 പ്രകാരം സിഎസ്ആര്‍ […]
ഡെല്‍ഹി: കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്കായി (സിഎസ്ആര്‍) ചെലവഴിച്ച 1.25ലക്ഷം കോടി രൂപയില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് പിഎം കെയറിലേക്കെത്തിയതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി റാവും ഇന്ദര്‍ജിത് സിംഗ് അറിയിച്ചു. രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിയില്‍ ഫണ്ടിന്റെ ഭൂരിഭാഗവും ഇതിനായി ചെലവഴിക്കുകയായിരുന്നു എന്നാണ് വിശശദീകരണം.
സിഎസ്ആര്‍ ഫണ്ടിലേക്ക്് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയും ഉള്‍പ്പെടുത്താന്‍ ആദ്യം ശ്രമം നടന്നിരുന്നുവെങ്കിലും അത് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
കമ്പനി നിയമത്തിലെ സെക്ഷന്‍ 135 പ്രകാരം സിഎസ്ആര്‍ ഫണ്ടുകള്‍ കമ്പനികള്‍ക്ക് നേരിട്ട് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പിഎം കെയറിലേക്ക് ഈ പണം മാറ്റാനും സര്‍ക്കാര്‍ നേരിട്ട് ചെലവിക്കാനുമുള്ള സംവിധാനമാണ് പിന്നീട് നടപ്പിലാക്കിയത്.