6 April 2022 12:57 PM IST
Summary
മുംബൈ: ഹരിതഗൃഹ വാതകം പുറന്തള്ളല്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്ത് 17.77 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് പഠനം. രാജ്യത്തെ ഹരിത യാത്ര പൂര്‍ത്തിയാക്കാന്‍ 12.4 ട്രില്യണ്‍ ഡോളറിന്റെ അധിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടിവരും. 2050 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2030 ഓടെ ഇടക്കാല ലക്ഷ്യം കൈവരിക്കാനാകും. ഫണ്ടിലെ വിടവ് നികത്താന്‍ ബാഹ്യ സ്രോതസ്സുകളെ ആശ്രയിച്ചാല്‍ ഗാര്‍ഹിക ചെലവ് 7.9 ട്രില്യണ്‍ ഡോളര്‍ വര്‍ധിക്കുമെന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് വായ്പാ ദാതാക്കളായ സ്റ്റാന്‍ഡേര്‍ഡ്
മുംബൈ: ഹരിതഗൃഹ വാതകം പുറന്തള്ളല്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്ത് 17.77 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് പഠനം. രാജ്യത്തെ ഹരിത യാത്ര പൂര്‍ത്തിയാക്കാന്‍ 12.4 ട്രില്യണ്‍ ഡോളറിന്റെ അധിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടിവരും. 2050 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2030 ഓടെ ഇടക്കാല ലക്ഷ്യം കൈവരിക്കാനാകും.
ഫണ്ടിലെ വിടവ് നികത്താന്‍ ബാഹ്യ സ്രോതസ്സുകളെ ആശ്രയിച്ചാല്‍ ഗാര്‍ഹിക ചെലവ് 7.9 ട്രില്യണ്‍ ഡോളര്‍ വര്‍ധിക്കുമെന്നാണ് പഠനം പറയുന്നത്.
ബ്രിട്ടീഷ് വായ്പാ ദാതാക്കളായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കാണ് ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറയ്ക്കുന്നത് സംബന്ധിച്ച പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വളര്‍ന്നുവരുന്ന വിപണികള്‍ക്ക് പൗരന്മാരുടെ ജീവിത ചെലവ് ബാധിക്കാതെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ മൊത്തത്തില്‍ 94.8 ട്രില്യണ്‍ യുഎസ് ഡോളര്‍ ആവശ്യമാണ്.
വികസിത രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് 17.77 ട്രില്യണ്‍ ഡോളറിലേക്കുള്ള ഫണ്ട് നല്‍കുന്നതെങ്കില്‍ രാജ്യത്തിന്റെ സംഭാവയായി 7.9 ട്രില്യണ്‍ ഡോളര്‍ ആവശ്യമായി വരും. നിലവിലെ കാലാവസ്ഥാ നയങ്ങള്‍ പ്രകാരം അതത് സര്‍ക്കാരുകള്‍ ഇതിനകം അനുവദിച്ച മൂലധനത്തിലും ഏറെ ഉയര്‍ന്നതാണ് ഈ തുകകള്‍. സ്വകാര്യ നിക്ഷേപകര്‍ക്ക് 83 ട്രില്യണ്‍ ഡോളര്‍ വരെ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ പങ്കാളികളാവേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.