image

8 April 2022 12:37 PM IST

Corporates

വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഭാരത്പേ സിഇഒ

PTI

വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഭാരത്പേ സിഇഒ
X

Summary

ഡെല്‍ഹി: മുന്‍ കമ്പനി മേധാവി അഷ്നീര്‍ ഗ്രോവര്‍ കമ്പനിയില്‍ നിന്ന് പണം മോഷ്ടിച്ചുവെന്ന പരോക്ഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഭാരത്പേ സിഇഒ സുഹൈല്‍ സമീര്‍. മുന്‍ കമ്പനി മേധാവി പണം മോഷ്ടിച്ചതിനാല്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പണം തികയില്ലെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഭാരത്പേ സിഇഒ സുഹൈല്‍ സമീര്‍ വ്യാഴാഴ്ച ക്ഷമാപണം നടത്തിയത്. ഒരു ലിങ്ക്ഡിന്‍ പോസ്റ്റില്‍ ഭാരത്പേ ജീവനക്കാരന്‍ ആഷിമ ഗ്രോവര്‍, കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനെ പിരിച്ചുവിടുന്നതായും ശമ്പളം നല്‍കാത്തതായും ഉന്നയിച്ചിരുന്നു. ഈ […]


ഡെല്‍ഹി: മുന്‍ കമ്പനി മേധാവി അഷ്നീര്‍ ഗ്രോവര്‍ കമ്പനിയില്‍ നിന്ന് പണം മോഷ്ടിച്ചുവെന്ന പരോക്ഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഭാരത്പേ സിഇഒ സുഹൈല്‍ സമീര്‍. മുന്‍ കമ്പനി മേധാവി പണം മോഷ്ടിച്ചതിനാല്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പണം തികയില്ലെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഭാരത്പേ സിഇഒ സുഹൈല്‍ സമീര്‍ വ്യാഴാഴ്ച ക്ഷമാപണം നടത്തിയത്.

ഒരു ലിങ്ക്ഡിന്‍ പോസ്റ്റില്‍ ഭാരത്പേ ജീവനക്കാരന്‍ ആഷിമ ഗ്രോവര്‍, കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനെ പിരിച്ചുവിടുന്നതായും ശമ്പളം നല്‍കാത്തതായും ഉന്നയിച്ചിരുന്നു. ഈ കമന്റിന് മറുപടിയായി "സഹോദരീ, നിങ്ങളുടെ സഹോദരന്‍ എല്ലാ പണവും മോഷ്ടിച്ചു; ശമ്പളം നല്‍കാന്‍ വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ," എന്ന് സമീര്‍ മറുപടി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ പരാമര്‍ശത്തെ വിമര്‍ശിച്ചത്.

തന്റെ പരാമര്‍ശത്തില്‍ സമീര്‍ പിന്നീട് ക്ഷമാപണം നടത്തി.

നിങ്ങളില്‍ പലരെയും അലോസരപ്പെടുത്തിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് സമീര്‍ ക്ഷമാപണം നടത്തിയത്. പരിധിക്ക് അപ്പുറമായിരുന്നു പ്രതികരണമെന്ന് മനസ്സിലാക്കുന്നു, മുന്‍ ജീവനക്കാരുടെ പൂര്‍ണ്ണ ശമ്പളം നല്‍കുന്നതിനായി ഇതിനകം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെറ്റ് അംഗീകരിക്കുന്നതായും അദ്ദേഹം ലിങ്ക്ഡിനിലൂടെ നടത്തിയ പോസ്റ്റില്‍ അറിയിച്ചു.