8 April 2022 2:16 PM IST
Summary
ഡെല്‍ഹി : സെപ്റ്റംബറില്‍ അവസാനിക്കുന്ന മാര്‍ക്കറ്റിംഗ് വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 80 ലക്ഷം ടണ്‍കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ അറിയിച്ചു. 2020-21ല്‍ ഇതേ കാലയളവില്‍ 72.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റി അയയ്ച്ചത്. ഈ വര്‍ഷത്തെ കയറ്റുമതിയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി ഉപയോഗിച്ചിരുന്നില്ല. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 12 മാസക്കാലയളവാണ് പഞ്ചസാരയുടെ മാര്‍ക്കറ്റിംഗ് വര്‍ഷമെന്ന് പറയുന്നത്. ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ (എഐഎസ്ടിഎ) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 2021 […]
ഡെല്‍ഹി : സെപ്റ്റംബറില്‍ അവസാനിക്കുന്ന മാര്‍ക്കറ്റിംഗ് വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 80 ലക്ഷം ടണ്‍കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ അറിയിച്ചു. 2020-21ല്‍ ഇതേ കാലയളവില്‍ 72.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റി അയയ്ച്ചത്. ഈ വര്‍ഷത്തെ കയറ്റുമതിയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി ഉപയോഗിച്ചിരുന്നില്ല.
ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 12 മാസക്കാലയളവാണ് പഞ്ചസാരയുടെ മാര്‍ക്കറ്റിംഗ് വര്‍ഷമെന്ന് പറയുന്നത്. ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ (എഐഎസ്ടിഎ) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 2021 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 7 വരെ രാജ്യത്തെ പഞ്ചസാര മില്ലുകള്‍ മൊത്തം 58.10 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിട്ടുണ്ട്.