image

8 April 2022 1:18 PM IST

Banking

പോളിസി നിരക്കിൽ മാറ്റമില്ല : സ്വാഗതം ചെയ്ത് വ്യവസായ മേഖല

MyFin Desk

sakthikantha das
X

Summary

പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐ  നിലപാടിനെ സ്വാഗതം ചെയ്ത്  വ്യവസായ മേഖല. ആശങ്കകൾക്കിടയിലും വളർച്ചയെ പിന്തുണക്കുന്നതിനും പണപ്പെരുപ്പം  ലക്ഷ്യ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനുമായി സെൻട്രൽ ബാങ്ക് എടുത്ത തീരുമാനം വ്യവസായ മേഖലയ്ക്ക് ആശ്വാസമായി. ഉക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് വലിയ തോതിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ പതിനൊന്നാം തവണയും വായ്പ ചെലവ് മാറ്റമില്ലാതെ നിലനിർത്തി. റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്താനും ,ബെഞ്ച് മാർക്ക് റീ പർച്ചേസ് […]


പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐ നിലപാടിനെ സ്വാഗതം ചെയ്ത് വ്യവസായ മേഖല. ആശങ്കകൾക്കിടയിലും വളർച്ചയെ പിന്തുണക്കുന്നതിനും പണപ്പെരുപ്പം ലക്ഷ്യ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനുമായി സെൻട്രൽ ബാങ്ക് എടുത്ത തീരുമാനം വ്യവസായ മേഖലയ്ക്ക് ആശ്വാസമായി. ഉക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് വലിയ തോതിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ പതിനൊന്നാം തവണയും വായ്പ ചെലവ് മാറ്റമില്ലാതെ നിലനിർത്തി. റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്താനും ,ബെഞ്ച് മാർക്ക് റീ പർച്ചേസ് ചെയ്യാനുമായി ,റിസർവ് ബാങ്കിന്റെ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി വോട്ട് ചെയ്‌തു. വളർച്ചയെ പിന്തുണക്കുമ്പോൾ പണപ്പെരുപ്പം ലക്ഷ്യത്തിനകത്തു തന്നെ നിലനിർത്താൻ പാനൽ തീരുമാനിച്ചു. നിലവിലെ സാഹചര്യം മനസ്സിലാക്കി സെൻട്രൽ ബാങ്ക് ഉചിതമായ തീരുമാനം എടുത്തു. അവസാന നയ പ്രഖ്യാപനത്തിനു ശേഷം സാമ്പത്തിക കാര്യങ്ങളിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പണപ്പെരുപ്പ സമ്മർദങ്ങൾ കണക്കിലെടുത്തു സൂഷ്മമായ സമീപനത്തിലൂടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലെ പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനും മികച്ച പ്രതികരണങ്ങളോടെ ഇന്ത്യൻ സമ്പത് വ്യവസ്ഥയെ പ്രതിരോധിക്കുന്നതിനും മോണിറ്ററി പോളിസി കമ്മിറ്റി മികച്ച ബാലൻസിങ് കൈവരിച്ചിട്ടുണ്ട്. ബിസിനസ് ,ഉപഭോക്തൃ വികാരങ്ങൾ ശക്തിപ്പെടുത്തുന്നതിനും ,പിന്തുണക്കുന്നതിനും ,സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള ചേംബർ ഓഫ് കൊമോഴ്സ് ആൻറ് ഇൻർസ്ട്രിയുടെ പ്രതീക്ഷകൾക്ക് അനുസൃതമാണ് ആർബിഐ യുടെ നിലപാട് .