image

9 April 2022 10:19 AM IST

Banking

ഓസ്‌ട്രേലിയയില്‍ നിന്ന് സഹകരണ മേഖലയില്‍ നിക്ഷേപം തേടി ഗോയല്‍

MyFin Desk

Piyush Goyal
X

Summary

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള നിക്ഷേപം തേടി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. നൈപുണ്യ വികസനം, വിദ്യാഭ്യാസം, സേവന മേഖലകള്‍, വിവരസാങ്കേതികവിദ്യ, ഉത്പാദനം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയവയിലാണ് സഹകരണം പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥത നേടാനാകും. മാത്രമല്ല അവരുടെ സാങ്കേതികവിദ്യയും വ്യാപാര രഹസ്യങ്ങളും സൂക്ഷിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിശാസ്ത്രപരവും അയല്‍ രാജ്യങ്ങളും കണക്കിലെടുക്കുമ്പോള്‍ വലിയ പ്രതിരോധ ബജറ്റുള്ള ഇന്ത്യയില്‍ ഒരു വലിയ വിപണി […]


പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള നിക്ഷേപം തേടി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. നൈപുണ്യ വികസനം, വിദ്യാഭ്യാസം, സേവന മേഖലകള്‍, വിവരസാങ്കേതികവിദ്യ, ഉത്പാദനം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയവയിലാണ് സഹകരണം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥത നേടാനാകും. മാത്രമല്ല അവരുടെ സാങ്കേതികവിദ്യയും വ്യാപാര രഹസ്യങ്ങളും സൂക്ഷിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമിശാസ്ത്രപരവും അയല്‍ രാജ്യങ്ങളും കണക്കിലെടുക്കുമ്പോള്‍ വലിയ പ്രതിരോധ ബജറ്റുള്ള ഇന്ത്യയില്‍ ഒരു വലിയ വിപണി ലഭിക്കും. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ത്യയില്‍ ലഭിക്കുമെന്ന് ഉറപ്പുനല്‍കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഇന്ത്യയും ഓസ്ട്രേലിയയും അടുത്തിടെ സാമ്പത്തിക സഹകരണത്തിലും വ്യാപാര കരാറുകളിലും ഒപ്പുവെച്ചത് സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ്. 5 ജി സേവനങ്ങള്‍ പോലും ഒന്നിച്ച് നടപ്പിലാക്കാനുള്ള സാധ്യതയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ 17 മത്തെ വ്യാപാര പങ്കാളിയാണ് ഓസ്‌ട്രേലിയ. അതേസമയം കാന്‍ബെറയുടെ ഒന്‍പതാമത്തെ വലിയ പങ്കാളിയാണ് ഡെല്‍ഹി. 2021 ല്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 6.9 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇറക്കുമതി 15.1 ബില്യണ്‍ ഡോളറായിരുന്നു.
ഓസ്‌ട്രേലിയയിലെ 75 പ്രമുഖ സ്ഥലങ്ങളില്‍ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാന്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തോട് ഗോയല്‍ ആഹ്വാനം ചെയ്തു. ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ, വ്യാപാര കരാറിന്റെ (Ind-Aus ECTA) ഭാഗമായി ഓസ്ട്രേലിയയിലേക്ക് യോഗ പരിശീലകരെയും ഇന്ത്യന്‍ പാചകവിദഗ്ധരെയും എത്തിക്കാന്‍ ഇന്ത്യ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് ഗോയല്‍ പറഞ്ഞു.
ആദ്യമായാണ് ഓസ്‌ട്രേലിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിന് തൊഴില്‍ വിസ നീട്ടിക്കൊടുക്കുന്നത് മുന്നോട്ട് വരുന്നതെന്നും ഗോയല്‍ വ്യക്തമാക്കി.