13 April 2022 1:48 PM IST
Summary
ചെന്നൈ: ഐടി സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ സെക്യുര്‍ഡന്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ ഏകദേശം 80 കോടി രൂപയുടെ സീരിസ് എ ഫണ്ട് നിക്ഷേപം ലഭിച്ചു. ഫണ്ട് സമാഹരണത്തില്‍ റ്റുഗദര്‍ ഫണ്ടും നിലവിലുള്ള നിക്ഷേപകരായ ആക്‌സല്‍ ഫണ്ടും പങ്കാളികളായിരുന്നു. ഗവേഷണം, വികസനം, വില്‍പ്പന, വിപണനം, ആഗോളതലത്തില്‍ ബ്രാന്‍ഡിനെ വളര്‍ത്തി ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമാണ് പുതിയ ഫണ്ട് കമ്പനി ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തിലുണ്ടായ വളര്‍ച്ചയും 26 വിഭാഗങ്ങളിലായുണ്ടായ ഉപഭോക്തൃ സ്വീകാര്യതയും ഈ നിക്ഷേപ […]
ചെന്നൈ: ഐടി സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ സെക്യുര്‍ഡന്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ ഏകദേശം 80 കോടി രൂപയുടെ സീരിസ് എ ഫണ്ട് നിക്ഷേപം ലഭിച്ചു.
ഫണ്ട് സമാഹരണത്തില്‍ റ്റുഗദര്‍ ഫണ്ടും നിലവിലുള്ള നിക്ഷേപകരായ ആക്‌സല്‍ ഫണ്ടും പങ്കാളികളായിരുന്നു. ഗവേഷണം, വികസനം, വില്‍പ്പന, വിപണനം, ആഗോളതലത്തില്‍ ബ്രാന്‍ഡിനെ വളര്‍ത്തി ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമാണ് പുതിയ ഫണ്ട് കമ്പനി ഉപയോഗിക്കുന്നതെന്ന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തിലുണ്ടായ വളര്‍ച്ചയും 26 വിഭാഗങ്ങളിലായുണ്ടായ ഉപഭോക്തൃ സ്വീകാര്യതയും ഈ നിക്ഷേപ റൗണ്ടില്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്.
ടൈഗര്‍ ഗ്ലോബലിനെയും ടുഗെദര്‍ ഫണ്ടിനെയും പുതിയ നിക്ഷേപകരായി ലഭിച്ചതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. അവര്‍ നല്‍കുന്ന വൈദഗ്ധ്യവും ആവേശവും ഏറ്റവും നൂതനമാ പ്ലാറ്റ്ഫോമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി സിഇഒ ബാല വെങ്കിട്ടരമണി പറഞ്ഞു.