13 April 2022 1:53 PM IST
Summary
ഡെല്‍ഹി : യുഎസിലെ ഡാലസിലും സാന്നിധ്യമുറപ്പാക്കാന്‍ സംഗീത - വിനോദ കമ്പനിയായ മിര്‍ച്ചി. ടെക്‌സസിലെ എഫ് എ റേഡിയോ ഇന്റര്‍നാഷണല്‍ എല്‍എല്‍സിയുമായി സഹകരിച്ചാണ് ടെക്‌സസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും കമ്പനി ഇറക്കിയ കുറിപ്പിലുണ്ട്. ദക്ഷിണേഷ്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് റേഡിയോ, ഡിജിറ്റല്‍, ലൈവ് ഇവന്റ് സൊല്യൂഷനുകള്‍ നഗരത്തില്‍ അവതരിപ്പിച്ചതായി മിര്‍ച്ചി അധികൃതര്‍ വ്യക്തമാക്കി. ഡാലസിലെ ആകെ ജനസംഖ്യയുടെ ഏകദേശം 1.5 ലക്ഷം പേര്‍ ദക്ഷിണേഷ്യക്കാരായതിനാല്‍, ഹിന്ദി സംഗീതത്തിനും ബോളിവുഡ് കണ്ടന്റുകള്‍ക്കും ഇവിടെ വന്‍ ഡിമാന്‍ഡാണ്. യുഎസ്എയിലെ മികച്ച മൂന്ന് ദക്ഷിണേഷ്യന്‍ […]
ഡെല്‍ഹി : യുഎസിലെ ഡാലസിലും സാന്നിധ്യമുറപ്പാക്കാന്‍ സംഗീത - വിനോദ കമ്പനിയായ മിര്‍ച്ചി. ടെക്‌സസിലെ എഫ് എ റേഡിയോ ഇന്റര്‍നാഷണല്‍ എല്‍എല്‍സിയുമായി സഹകരിച്ചാണ് ടെക്‌സസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും കമ്പനി ഇറക്കിയ കുറിപ്പിലുണ്ട്. ദക്ഷിണേഷ്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് റേഡിയോ, ഡിജിറ്റല്‍, ലൈവ് ഇവന്റ് സൊല്യൂഷനുകള്‍ നഗരത്തില്‍ അവതരിപ്പിച്ചതായി മിര്‍ച്ചി അധികൃതര്‍ വ്യക്തമാക്കി.
ഡാലസിലെ ആകെ ജനസംഖ്യയുടെ ഏകദേശം 1.5 ലക്ഷം പേര്‍ ദക്ഷിണേഷ്യക്കാരായതിനാല്‍, ഹിന്ദി സംഗീതത്തിനും ബോളിവുഡ് കണ്ടന്റുകള്‍ക്കും ഇവിടെ വന്‍ ഡിമാന്‍ഡാണ്. യുഎസ്എയിലെ മികച്ച മൂന്ന് ദക്ഷിണേഷ്യന്‍ മാധ്യമ വിപണികളായ ദി ബേ ഏരിയ, ഡാലസ്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ മിര്‍ച്ചി ഇപ്പോള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്ക് ഇന്ത്യ ലിമിറ്റഡിന്റെ (ENIL) ഉടമസ്ഥതയിലുള്ള മിര്‍ച്ചി, 63 നഗരങ്ങളിലായി 73 ഫ്രീക്വന്‍സികളില്‍ എഫ്എം ബ്രാന്‍ഡായ റേഡിയോ മിര്‍ച്ചിയുടെ സംപ്രേക്ഷണം നടത്തുന്നുണ്ട്.