image

15 April 2022 7:09 AM IST

Economy

പട്ടികജാതി സംരംഭകരെ പ്രോത്സാഹിപ്പിച്ച് ഐഎഫ്‌സിഐ വിസി ഫണ്ട്‌സ്

PTI

പട്ടികജാതി സംരംഭകരെ പ്രോത്സാഹിപ്പിച്ച് ഐഎഫ്‌സിഐ വിസി ഫണ്ട്‌സ്
X

Summary

ഡെല്‍ഹി: യുവാക്കള്‍ക്കിടയില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി മത്സരം നടത്തി വികസന ധനകാര്യ സ്ഥാപനമായ ഐഎഫ്‌സിഐയുടെ അനുബന്ധ സ്ഥാപനമായ ഐഎഫ്‌സിഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ്. ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഡിഐസിസിഐ) യുടെ ഏകോപനത്തിലും, എട്ട് ഐഐടികളുടെയും രണ്ട് ഐഐഎമ്മുകളുടെയും പങ്കാളിത്തത്തോടെയാണ് ദേശീയതല മത്സരം സംഘടിപ്പിച്ചത്. ബി ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ നടന്ന അംബേദ്കര്‍ യംഗ് ഓണ്‍ട്രര്‍പ്രന്വോഴ്സ് ലീഗ് 2022 (AYE ലീഗ്) ന്റെ ആദ്യ പതിപ്പില്‍ പട്ടികജാതി (എസ്സി) […]


ഡെല്‍ഹി: യുവാക്കള്‍ക്കിടയില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി മത്സരം നടത്തി വികസന...

ഡെല്‍ഹി: യുവാക്കള്‍ക്കിടയില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി മത്സരം നടത്തി വികസന ധനകാര്യ സ്ഥാപനമായ ഐഎഫ്‌സിഐയുടെ അനുബന്ധ സ്ഥാപനമായ ഐഎഫ്‌സിഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ്.

ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഡിഐസിസിഐ) യുടെ ഏകോപനത്തിലും, എട്ട് ഐഐടികളുടെയും രണ്ട് ഐഐഎമ്മുകളുടെയും പങ്കാളിത്തത്തോടെയാണ് ദേശീയതല മത്സരം സംഘടിപ്പിച്ചത്.

ബി ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ നടന്ന അംബേദ്കര്‍ യംഗ് ഓണ്‍ട്രര്‍പ്രന്വോഴ്സ് ലീഗ് 2022 (AYE ലീഗ്) ന്റെ ആദ്യ പതിപ്പില്‍ പട്ടികജാതി (എസ്സി) വിഭാഗത്തില്‍ നിന്നുള്ള നിരവധി യുവ സംരംഭകരെ ആദരിച്ചു. സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് 30 ലക്ഷം രൂപ വരെ തത്വത്തില്‍ അനുമതിയും നല്‍കി. ഇതിനായി ചടങ്ങില്‍ സാമൂഹ്യനീതി മന്ത്രി വീരേന്ദ്ര കുമാര്‍ www.aye-mentor.in എന്ന പോര്‍ട്ടലും ഉദ്ഘാടനം ചെയ്തു.

സംരംഭകത്വയാത്രയുടെ തുടക്കത്തിലുള്ള പട്ടികജാതി സംരംഭകരെ പിന്തുണയ്ക്കുന്നതിനായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ ആപ്ലിക്കേഷനാണ് ഇതെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, ശരിയായ ഉപദേഷ്ടാക്കളെ എളുപ്പത്തില്‍ ലഭിക്കാനും അവരെ ഈ പോര്‍ട്ട് ല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ജനാ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉള്‍പ്പടെ മികച്ച ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള ആദരവും, 9 വിഭാഗങ്ങളിലായി നിലവില്‍ ബിസിനസ്സുകളുള്ള പട്ടികജാതി സംരംഭകരുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരവും നല്‍കി.

പട്ടികജാതി സംരംഭകരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെയും (വിസിഎഫ്-എസ്സി) വിസിഎഫ്-എസ്സിയുടെ കീഴിലുള്ള അംബേദ്കര്‍ സോഷ്യല്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ മിഷന്റെയും (എഎസ്ഐഐഎം) പങ്കിന് ഊന്നല്‍ നല്‍കി ഐഎഫ്സിഐ മാനേജിംഗ് ഡയറക്ടര്‍ മനോജ് മിത്തല്‍ സംസാരിച്ചു.