23 April 2022 9:12 AM IST
Summary
ഡെല്‍ഹി: നിതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി (വിസി) സുമന്‍ ബെറിയെ നിയമിച്ചു. മേയ് ഒന്ന് മുതലാണ് ചുമതലയേല്‍ക്കുന്നത്. നിലവിലെ വിസി രാജീവ് കുമാറിന്റെ പെട്ടന്നുള്ള രാജിയെ തുടര്‍ന്നാണിത്. ഏപ്രില്‍ 30 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഡെല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറലായി (ചീഫ് എക്‌സിക്യൂട്ടീവ്) സുമന്‍ ബെറി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി, സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം […]
ഡെല്‍ഹി: നിതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി (വിസി) സുമന്‍ ബെറിയെ നിയമിച്ചു. മേയ് ഒന്ന് മുതലാണ് ചുമതലയേല്‍ക്കുന്നത്. നിലവിലെ വിസി രാജീവ് കുമാറിന്റെ പെട്ടന്നുള്ള രാജിയെ തുടര്‍ന്നാണിത്. ഏപ്രില്‍ 30 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
ഡെല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറലായി (ചീഫ് എക്‌സിക്യൂട്ടീവ്) സുമന്‍ ബെറി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി, സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം സംബന്ധിച്ച സാങ്കേതിക ഉപദേശക സമിതി എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.
നിതി ആയോഗിന്റെ നയരൂപീകരണത്തില്‍ നിലവിലെ വിസിയും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രാജീവ് കുമാര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൃഷി, അസറ്റ് മോണറ്റൈസേഷന്‍, ഓഹരി വില്‍പ്പന, ആസ്പിരേഷന്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അദ്ദേഹം നയരൂപീകരണം നടത്തിയത്. 2017 ലാണ് അദ്ദേഹം നിതി ആയോഗിന്റെ വിസി സ്ഥാനത്തേക്ക് എത്തുന്നത്.