image

27 April 2022 1:20 PM IST

Aviation

മറ്റൊരു ഏറ്റെടുക്കല്‍ കൂടി, എയര്‍ ഏഷ്യ ഇന്ത്യ ഇനി എയര്‍ ഇന്ത്യയുടെ ചിറകിനടിയില്‍

MyFin Desk

Tata Air India
X

Summary

ചിതറിക്കിടക്കുന്ന എയര്‍ലൈന്‍ ഓപ്പറേഷന്‍ ടാറ്റ ഏകീകരിക്കുന്നു. ഇതിന്റെ ഭാഗമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കുന്നു. നിലവില്‍ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരികളും. ബാക്കി ഓഹരികള്‍ മലേഷ്യയുടെ എയര്‍എഷ്യ ഗ്രൂപ്പിന്റെ ഭാഗമാണ്. ഏറ്റെടുക്കല്‍ നടപടിയ്ക്ക് അംഗീകാരം നേടാന്‍ ടാറ്റ കോംപറ്റീഷന്‍ കമ്മീഷനെ സമീപിച്ചു. നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയെയും അതിന്റെ സബ്‌സിഡിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ടാറ്റാ സണ്‍സ് പ്രെവറ്റ് ലിമിറ്റഡിന് കീഴിലുള്ള ടാലാസ് […]


ചിതറിക്കിടക്കുന്ന എയര്‍ലൈന്‍ ഓപ്പറേഷന്‍ ടാറ്റ ഏകീകരിക്കുന്നു. ഇതിന്റെ ഭാഗമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കുന്നു. നിലവില്‍ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരികളും. ബാക്കി ഓഹരികള്‍ മലേഷ്യയുടെ എയര്‍എഷ്യ ഗ്രൂപ്പിന്റെ ഭാഗമാണ്.

ഏറ്റെടുക്കല്‍ നടപടിയ്ക്ക് അംഗീകാരം നേടാന്‍ ടാറ്റ കോംപറ്റീഷന്‍ കമ്മീഷനെ സമീപിച്ചു. നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയെയും അതിന്റെ സബ്‌സിഡിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ടാറ്റാ സണ്‍സ് പ്രെവറ്റ് ലിമിറ്റഡിന് കീഴിലുള്ള ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു.

നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നിവയെ കൂടാതെ എയര്‍ലൈന്‍ കമ്പനിയായ വിസ്താരയും ടാറ്റയുടെ സ്വന്തമാണ്. സിംഗപൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന സംയുക്ത സംരഭമാണ് വിസ്താര. ചില പരിധിയ്ക്ക് അപ്പുറമുള്ള ഏറ്റെടുക്കലാണെങ്കില്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം വേണം.

2014 ല്‍ ആരംഭിച്ച എയര്‍ ഏഷ്യക്ക് ഇന്റര്‍നാഷണല്‍ സര്‍വീസ് നിലവിലില്ല. പാസഞ്ചര്‍, കാര്‍ഗോ, ചാര്‍ട്ടര്‍ സര്‍വീസുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റാ എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും 18,000 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുക്കുന്നത്. 15,300 കോടി രൂപയുടെ കടം മാറ്റി നിര്‍ത്തി 2,700 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍.