28 April 2022 12:47 PM IST
Summary
മുംബൈ : രാജ്യത്തെ റീട്ടെയില്‍ മേഖലയില്‍ സാങ്കേതികവിദ്യ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി. ലക്ഷക്കണക്കിന് റീട്ടെയില്‍ വ്യാപാരികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വായ്പാ ലഭ്യതയ്ക്ക് (ഓണ്‍ലൈന്‍ ക്രെഡിറ്റ്) വഴിയൊരുങ്ങുന്നുണ്ട്. ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ ആകെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ പ്രതിദിന ട്രാന്‍സാക്ഷനുകളുടെ എണ്ണം 110 കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വായ്പാ സേവന മേഖലയില്‍ […]
മുംബൈ : രാജ്യത്തെ റീട്ടെയില്‍ മേഖലയില്‍ സാങ്കേതികവിദ്യ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി. ലക്ഷക്കണക്കിന് റീട്ടെയില്‍ വ്യാപാരികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വായ്പാ ലഭ്യതയ്ക്ക് (ഓണ്‍ലൈന്‍ ക്രെഡിറ്റ്) വഴിയൊരുങ്ങുന്നുണ്ട്. ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ ആകെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു.
വരും വര്‍ഷങ്ങളില്‍ പ്രതിദിന ട്രാന്‍സാക്ഷനുകളുടെ എണ്ണം 110 കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വായ്പാ സേവന മേഖലയില്‍ വിപുലീകരണം വരുമെന്നും ലക്ഷക്കണക്കിന് റീട്ടെയില്‍ വ്യാപാരികള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീട്ടെയില്‍ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഐ പേയ്മെന്റുകള്‍ റീട്ടെയില്‍ മേഖലയില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ വായ്പാ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായത് റീട്ടെയില്‍ വ്യപാരികള്‍ക്ക് ഏറെ ഗുണം ചെയ്തു. മുന്‍പ് നിങ്ങളുടെ ആസ്തികളുടെയും ഈടിന്റെയും അടിസ്ഥാനത്തിലാണ് വായ്പ ലഭിച്ചിരുന്നത്. വായ്പാ അപേക്ഷകന്റെ വിവരങ്ങള്‍ പരിശോധിക്കുന്നത് മുതല്‍ വായ്പയുടെ ലഭ്യത വരെയുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമായിരുന്നുവെന്നും നന്ദന്‍ നിലേകനി ചൂണ്ടിക്കാട്ടി.