image

30 April 2022 10:19 AM IST

News

കെഎംഎ പ്രവര്‍ത്തനോദ്ഘാടനം ശ്യാം ശ്രീനിവാസന്‍ നിര്‍വഹിക്കും

MyFin Bureau

കെഎംഎ പ്രവര്‍ത്തനോദ്ഘാടനം ശ്യാം ശ്രീനിവാസന്‍ നിര്‍വഹിക്കും
X

Summary

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) 2022 -23 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മെയ് നാല് ബുധനാഴ്ച വൈകിട്ട് 5.30 ന് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുക. 'ഗ്ലോബല്‍ ഇക്കോണമി മൂവിംഗ് ഫ്രം ദി ഡെവിള്‍ ടു ദി ദീപ് സീ- മാനേജേരിയല്‍ ചലഞ്ചസ്' എന്ന വിഷയത്തില്‍ ശ്യാം ശ്രീനിവാസന്‍ സംസാരിക്കും. കെഎംഎ മുന്‍ പ്രസിഡന്റ് എസ്ആര്‍ നായര്‍ പരിപാടിയുടെ മോഡറേറ്ററാകും. എല്‍ നിര്‍മല...


കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) 2022 -23 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മെയ് നാല് ബുധനാഴ്ച വൈകിട്ട് 5.30 ന് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുക. 'ഗ്ലോബല്‍ ഇക്കോണമി മൂവിംഗ് ഫ്രം ദി ഡെവിള്‍ ടു ദി ദീപ് സീ- മാനേജേരിയല്‍ ചലഞ്ചസ്' എന്ന വിഷയത്തില്‍ ശ്യാം ശ്രീനിവാസന്‍ സംസാരിക്കും. കെഎംഎ മുന്‍ പ്രസിഡന്റ് എസ്ആര്‍ നായര്‍ പരിപാടിയുടെ മോഡറേറ്ററാകും.
എല്‍ നിര്‍മല പ്രസിഡന്റായും ആല്‍ഗേഴ്സ് ഖാലിദ് ഓണററി സെക്രറട്ടറിയി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയാണിത്.