3 May 2022 9:32 AM IST
Summary
മുംബൈ : രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധന. മാര്‍ച്ചില്‍ 7.60 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് ഏപ്രില്‍ ആയപ്പോഴേയ്ക്കും 7.83 ശതമാനമായി ഉയര്‍ന്നു. ഹരിയാനയിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത്, 34.5 ശതമാനം. രാജസ്ഥാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്, 28.8 ശതമാനം. ബീഹാര്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 21.1 ശതമാനം, 15.6 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്കെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ 9.22 ശതമാനമായി. മാര്‍ച്ചില്‍ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ […]
മുംബൈ : രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധന. മാര്‍ച്ചില്‍ 7.60 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് ഏപ്രില്‍ ആയപ്പോഴേയ്ക്കും 7.83 ശതമാനമായി ഉയര്‍ന്നു. ഹരിയാനയിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത്, 34.5 ശതമാനം. രാജസ്ഥാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്, 28.8 ശതമാനം. ബീഹാര്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 21.1 ശതമാനം, 15.6 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്കെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ 9.22 ശതമാനമായി. മാര്‍ച്ചില്‍ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയില്‍ ഏപ്രിലില്‍ 7.18 ശതമാനവും മാര്‍ച്ചില്‍ 7.29 ശതമാനവുമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.
സാമ്പത്തിക രംഗം മന്ദഗതിയില്‍
കോവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായും കരകയറിയിട്ടില്ലാത്തതിനാല്‍ സാമ്പത്തിക രംഗം ഇപ്പോഴും മന്ദഗതിയിലാണ്. മാത്രമല്ല ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ മിക്ക മേഖലയിലും ഡിമാന്‍ഡ് കുറവാണ്. 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സര്‍ക്കാരിന്റെ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ശേഷം നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും തൊഴില്‍ പങ്കാളിത്തം കുറയുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യ തരംഗത്തെ അപേക്ഷിച്ച് ആഘാതം കുറവായിരുന്നു. 2020 ജൂണില്‍ സര്‍വേകള്‍ക്കായുള്ള ഫീല്‍ഡ് വര്‍ക്ക് പുനരാരംഭിച്ചപ്പോള്‍, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ ഫീല്‍ഡ് ജോലികളില്‍ കാലതാമസം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരപ്രദേശങ്ങളില്‍ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെതൊഴിലില്ലായ്മ നിരക്ക് ആദ്യ തരംഗത്തില്‍ ഉണ്ടായിരുന്നതിന്റെ പകുതിയിലേറെ ഉയര്‍ന്നു. 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 12.2 ശതമാനമായി ഉയര്‍ന്നു. അതേസമയം 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 8.6 ശതമാനമായിരുന്നു. ആദ്യ തരംഗത്തില്‍ ഇത് 20 ശതമാനത്തില്‍ ഏറെയാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരി-മാര്‍ച്ച് പാദത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 14.3 ശതമാനമായി ഉയര്‍ന്നു. കോവിഡിന്റെ ആദ്യ തരംഗത്തില്‍, സ്ത്രീ തൊഴിലാളികളില്‍ അഞ്ചിലൊന്ന് പേര്‍ക്കും തൊഴിലില്ലായിരുന്നു.